
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും ബന്ധിപ്പിച്ച് വിജ്ഞാന ഇടനാഴി യാഥാർത്ഥ്യമാവും. ടെക്നോളജി ഹബും സർവീസസ് ക്യാപിറ്റലുമാക്കി തലസ്ഥാനത്തെ മാറ്റാൻ കൂടി ലക്ഷ്യമിട്ടാണ് ഇടനാഴി.
60% വിഹിതം നൽകാമെന്നും പദ്ധതി സമർപ്പിക്കാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. പദ്ധതി ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി കേന്ദ്രത്തിനയയ്ക്കും.
പഠനകാലത്തുതന്നെ തൊഴിൽ-നൈപുണ്യ പരിശീലനവും വ്യവസായ-സേവന മേഖലകൾക്കാവശ്യമായ വൈദഗ്ദ്ധ്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞം മുതൽ ആറ്റിങ്ങൽ വരെയായിരിക്കും ഇടനാഴി.ഈ പരിധിയിൽ വരുന്ന
കേരള-ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകൾ, തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് (സി.ഇ.ടി), വി.എസ്.എസ്.സി, ബ്രഹ്മോസ്, ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്, ടെക്നോപാർക്ക്, വിവിധ എൻജിനിയറിംഗ് കോളേജുകൾ, ആറ്റിങ്ങൽ പോളിടെക്നിക് തുടങ്ങി നിരവധി ഗവേഷണ-നൈപുണ്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാവും വിജ്ഞാന ഇടനാഴി. കേന്ദ്രസർക്കാരിന്റെ സർവകലാശാലാ ടൗൺഷിപ്പ് പദ്ധതിയിലെ സഹായമടക്കം ഉപയോഗിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിജ്ഞാന ഇടനാഴി സജ്ജമാക്കാനാണ് ശ്രമം. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കുമുള്ള വിദ്യാർത്ഥികളുടെ ഒഴുക്കുതടയാൻ ലോകനിലവാരത്തിലുള്ള 'വിജ്ഞാനതാഴ്‌വര' (കേരള നോളഡ്‌ജ് വാലി) സ്ഥാപിക്കുമെന്ന് സംസ്ഥാന ബഡ്ജറ്റിലും പ്രഖ്യാപിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സാദ്ധ്യതകൂടി കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. അടുത്തഘട്ടങ്ങളിലെ വികസനം പൂർത്തിയാവുന്നതോടെ ലോകോത്തര എൻജിനിയറിംഗ്-സേവന-സാങ്കേതിക-വ്യവസായ സ്ഥാപനങ്ങൾ വിഴിഞ്ഞത്തേക്കെത്തുമെന്നാണ് വിലയിരുത്തൽ. ആഗോള റിക്രൂട്ട്മെന്റ് കമ്പനികളെ ആകർഷിക്കാനും ഗവേഷണഗ്രാന്റുകൾ ലഭിക്കാനും വഴിയൊരുങ്ങും.
ലക്ഷ്യം ഉന്നതതൊഴിൽ,
നൈപുണ്യ പരിശീലനം
വൈവിദ്ധ്യമാർന്ന സ്ഥാപനങ്ങൾ ഒരേക്യാമ്പസായി പ്രവർത്തിക്കുന്നതോടെ സാമ്പത്തിക, തൊഴിൽ, നൈപുണ്യവികസന, സംരംഭത്വ രംഗത്തും ഗുണകരമായിരിക്കും.
സർവകലാശാലകളുമായി ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും ഐ.ടി സംരംഭങ്ങളും കൂട്ടിച്ചേർക്കുന്നതോടെ പഠനത്തിനും ഗവേഷണത്തിനും ഗുണകരം.
ആഗോളതലത്തിൽ ഡിമാന്റുള്ള തൊഴിലുകൾക്കനുസൃതമായ കോഴ്സുകളും നൈപുണ്യപരിശീലനവും വിവിധ സ്ഥാപനങ്ങളിൽ നൽകും.
ക്യാമ്പസുകൾ വ്യവസായ സഹകരണത്തിന്റെയും ഗവേഷണാധിഷ്‌ഠിത പഠനത്തിന്റെയും കേന്ദ്രങ്ങളാ
വും. ലാബുകളും ലൈബ്രറികളും ഗവേഷണ സൗകര്യങ്ങളുമെല്ലാം പങ്കിടാം.
ആഗോളതൊഴിലിന് ആവശ്യമായ നൈപുണ്യ, സാങ്കേതികപരിശീലനം നൽകുന്നതോടെ യുവാക്കളിൽ. തൊഴിൽക്ഷമത കൂട്ടാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |