SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.28 AM IST

ഇന്നും നാളെയും പൊള്ളും , വ്യാഴാഴ്ചയോടെ മഴ!

hots
hot

തിരുവനന്തപുരം: ഇന്നും നാളെയും എല്ലാജില്ലകളിലും താപനില 3 മുതൽ 4 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി. പുനലൂരിൽ 36.2 ഡിഗ്രിയായിരുന്നു ഇന്നലത്തെ ചൂട്. കോട്ടയത്ത് 35.2 ഡിഗ്രിയും പാലക്കാട് 34.2 ഡിഗ്രിയുമായിരുന്നു താപനില. എന്നാൽ,വ്യാഴാഴ്ചയോടെ നില മാറും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാദ്ധ്യത. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് നേരിട്ടുള്ള സൂര്യപ്രകാശം കാരണമാകും. അത്ര കടുത്തതാണ് ഇപ്പോഴത്തെ വെയിൽ. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ
നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. പൊതുപരിപാടികൾ ഈ സമയം കഴിവതും

ഒഴിവാക്കണം.

വൈദ്യുതി കട്ടിനും സാദ്ധ്യത
അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമൂലം വൈദ്യുതി ഉപഭോഗം കൂടിയെന്നും നിയന്ത്രണം വേണ്ടിവരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ വർഷം സെപ്തംബറിനെ അപേക്ഷിച്ച് 600 മുതൽ 800 മെഗാവാട്ട് വരെ അധികമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA