SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

കാർ പോർട്ടുകൾക്ക് പ്രിയമേറുന്നു, സ്ഥാപനങ്ങൾക്ക് അധിക വരുമാനം

car

കൊച്ചി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും വീട്ടുപകരണങ്ങൾ പ്രവർത്തിപ്പിക്കാനും അധിക വരുമാന മാർഗമായി ഉപയോഗിക്കുന്ന സോളാർ കാർ പാർക്കിംഗ് ഷെഡുകൾക്ക് (കാർപോർട്ടുകൾ) രാജ്യത്ത് പ്രിയമേറുന്നു. വീടുകളിലും സ്ഥാപനങ്ങളിലും ഇത് സ്ഥാപിക്കാം. വീടുകൾക്ക് കേന്ദ്ര സബ്സിഡിയുമുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിൽ വിജയകരമായി കാർപോർട്ട് പ്രവർത്തിക്കുന്നുണ്ട്. സോളാർ പാനലുകൾ മേഞ്ഞ് അനുബന്ധ സൗകര്യങ്ങളൊരുക്കിയ കാർ ഷെഡുകളാണിവ. വിമാനത്താവളങ്ങൾ,റെയിൽവേ സ്റ്റേഷനുകൾ,വൻകിട സ്ഥാപനങ്ങൾ,ആശുപത്രികൾ,ടൂറിസം കേന്ദ്രങ്ങൾ തുടങ്ങി നിരവധി വാഹനങ്ങൾ പാർക്കു ചെയ്യുന്ന ഇടങ്ങൾക്ക് അനുയോജ്യമാണ് കാർപോർട്ടുകൾ. സ്ഥാപിക്കാൻ പ്രമുഖ കമ്പനികൾ രംഗത്തുണ്ട്.

പൊതുസ്ഥാപനങ്ങളിൽ പ്രതിദിനം ഒരു മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാർപോർട്ടുകൾ സ്ഥാപിക്കാം. പാർക്കിംഗിന് കൂടുതൽ സ്ഥലമുണ്ടെങ്കിൽ ഇത്തരം പല ഷെഡുകൾ നിർമ്മിക്കാം. പണം ഈടാക്കി വാഹന ചാർജിംഗിനു നൽകാനാകും. 3-5 വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ചു കിട്ടും. ഇരുമ്പ്/അലൂമീനിയം തൂണുകളിലാണ് പാനലുകൾ ഉറപ്പിക്കുക. രാത്രിയിലേക്ക് വൈദ്യുതി സംഭരിക്കാനുള്ള ബാറ്ററി സംവിധാനവും ഉണ്ടാകും. സ്ഥാപനങ്ങളുടെ വൈദ്യുതി ബിൽ കുറയുമെന്നതിനാൽ പാർക്കിംഗ് ഫീസിൽ ഇളവുകളും പരിഗണിക്കാം. വാഹനങ്ങൾക്ക് വെയിലിൽ നിന്ന് സംരക്ഷണവും സോളാർ പാനലുകൾ നൽകും.

നെടുമ്പാശേരിയിൽ 2.67 മെഗാവാട്ട് ശേഷിയുള്ള സോളാർ കാർപോർട്ടുകൾ ഒരുക്കിയത് 2016-17ൽ ടാറ്റ പവർ കമ്പനിയാണ്. 20,000 ചതുരശ്ര മീറ്ററിൽ 8472 പാനലുകൾ വേണ്ടി വന്നു. പത്തു വർഷം കഴിഞ്ഞിട്ടും കേരളത്തിൽ മറ്റെങ്ങും സോളാർ കാർപോട്ട് സ്ഥാപിതമായില്ല.

സ്ഥാപിക്കാനുള്ള

ചെലവ്

വീടുകൾ (3 വാഹനം,10 കിലോവാട്ട്) -3 ലക്ഷം

സ്ഥാപനങ്ങൾ (30 വാഹനം,1 മെഗാ വാട്ട്) -16 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA