SignIn
Kerala Kaumudi Online
Saturday, 03 October 2026 1.46 AM IST

റോഡരികിലെ കെട്ടിടങ്ങൾക്ക് കർശന മാനദണ്ഡം: ഭൂപ്രകൃതിയും ജനസാന്ദ്രതയും ചൂണ്ടിക്കാട്ടി ഇളവിനായി കേരളം

READ ENGLISH VERSION
aa

ന്യൂഡൽഹി: ദേശീയപാതയുടെ നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീംകോടതിയുടെ ഏപ്രിലിലെ ഇടക്കാല വിധിയിൽ ഭൂപ്രകൃതിയും ജനസാന്ദ്രതയും ചൂണ്ടിക്കാട്ടി ഇളവുതേടി കേരളം സുപ്രീംകോടതിയിൽ.

ഇക്കാര്യത്തിൽ തത്‌സ്ഥിതി തുടരാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. 45 മീറ്റർ വീതിയിൽ ദേശീയപാത നിർമ്മിക്കാൻ നൽകിയ ഇളവ് കോടതിവിധിയിലും വേണം. നിലവിലെ വീടുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി, പുനർനിർമ്മാണം, നവീകരണം എന്നിവയ്ക്ക് തടസമുണ്ടാകരുത്. റോഡിലേക്കും തിരിച്ചും പ്രവേശനം നിയന്ത്രിക്കരുത്. വാണിജ്യ ലൈസൻസും മറ്റ് അനുമതികളും നിഷേധിക്കരുത്. മറ്റ് റോഡ് നിയമങ്ങൾ തനടപ്പാക്കാമെന്നും ബോധിപ്പിച്ചു. ഏപ്രിൽ 13ന്റെ വിധിയിൽ നിലപാടറിയിക്കാൻ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത് പ്രകാരമാണ് അഭ്യർത്ഥന. അമിക്കസ് ക്യൂറി ആത്മാറാം നന്ദ കിർണിയെ ഇക്കാര്യം ധരിപ്പിക്കാൻ അനുമതി വേണമെന്നും അഭ്യർത്ഥിച്ചു.

 ഊന്നൽ രണ്ട് കാര്യങ്ങളിൽ

1. ജനവാസ മേഖലകൾ

നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങളും പാടില്ലെന്ന നിബന്ധന തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ലക്ഷക്കണക്കിനാളുകളെ ബാധിക്കും. 11 ദേശീയപാതകളും ജനവാസ മേഖലകളിലൂടെയാണ്. പുതിയ ദേശീയപാത - 66 അഞ്ച് കോർപറേഷനുകളെയും 25 മുനിസിപ്പാലിറ്റികളെയും 66 പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നു. 60 ശതമാനം ഭൂമിയും വർഷങ്ങൾക്ക് മുൻപേ വികസിപ്പിക്കപ്പെട്ടത്. ഭൂമി ലഭിക്കാതെ നിർമ്മാണം തടസപ്പെട്ടതോടെയാണ് 60 മീറ്റർ വീതി 45 മീറ്ററാക്കിയത്.

2. ഭൂപ്രകൃതിയുടെ പ്രത്യേകത


പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ ഇടുങ്ങി, നീളത്തിലുള്ള ഭൂപ്രകൃതി

റോഡുകൾക്ക് ഇരുവശത്തും അതിവേഗത്തിലുള്ള നഗരവത്കരണം

റോഡുസാന്ദ്രത ദേശീയ ശരാശരിയേക്കാൾ (1000 പേർക്ക് 5.3 കി.മീ) കൂടുതൽ.

 ദേശീയശരാശരി 1000 പേർക്ക് 4.5 കിലോമീറ്ററാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALHIGHWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA