SignIn
Kerala Kaumudi Online
Sunday, 14 June 2026 3.27 AM IST

ട്രോളിംഗ് നിരോധനത്തിനിടെ മത്സ്യത്തൊഴിലാളികൾക്ക് ബംപർ,​ ഒരു വള്ളക്കാർക്ക് ലഭിച്ചത് രണ്ടുലക്ഷം രൂപയുടെ മീൻ

trolling

കൊടുങ്ങല്ലൂർ: ട്രോളിംഗ് നിരോധത്തിനിടെ കടലിൽ ഇറങ്ങിയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൊഴുവ മീനിന്റെ കൊയ്ത്ത്. ട്രോളിംഗ് നിരോധനത്തിന്റെ ആദ്യ ദിനത്തിൽ മത്സ്യബന്ധന വള്ളക്കാർക്ക് മീനൊന്നും കിട്ടിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കൊഴുവയും വേളൂരിയും ധാരാളം ലഭിക്കുന്നുണ്ട്.

അഴീക്കോട് നിന്നും ഇന്നലെ രാവിലെ പോയ 40 തൊഴിലാളികളുള്ള വള്ളത്തിന് രണ്ട് ലക്ഷം രൂപയുടെ കൊഴുവയാണ് ലഭിച്ചത്. അഴീക്കോട് നിന്ന് 15 കിലോമീറ്റർ അകലെയായിരുന്നു ഇവർ മത്സ്യബന്ധനം നടത്തിയത്. രണ്ടുമാസമായി കടൽ കനിയാത്തതിൽ നിരാശരായ തൊഴിലാളികൾക്ക് വലനിറയെ മീൻ ലഭിച്ചത് ആശ്വാസമായി.

കുതിപ്പിൽ മത്സ്യവില

നിരവധി ബോട്ടുകൾ മത്സ്യബന്ധനത്തിന് പോയിരുന്നിടത്ത് പരമ്പരാഗത വള്ളങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരിൽ നിന്നും ലഭിക്കുന്ന മീനുകൾ വാങ്ങാൻ ചെറുകിട കച്ചവടക്കാരുടെ നീണ്ടനിര പ്രത്യക്ഷപ്പെടുന്നുണ്ട്. വള്ളങ്ങളിൽ ലഭിച്ച മീൻ ലേലത്തിൽ പിടിക്കാൻ പൊന്നും വില നൽകേണ്ടി വരുന്നുണ്ട്. ഇതിനാൽ ചെറുകിട മീൻ വിൽപ്പനക്കാർ പ്രതിസന്ധിയിലാണ്. വലിയ വിലയ്ക്ക് ലേലമെടുത്താൽ മീൻ വിലയും വർദ്ധിപ്പിക്കേണ്ടിവരും. ബോട്ടുകാർ കടലിൽ പോകാത്തതിനാൽ അയല ഉൾപ്പെടെയുള്ള വലിയ മീനുകളൊന്നും മാർക്കറ്റിലില്ല.

മത്സ്യവില ഇങ്ങനെ

വലിയ മത്തി: 260

ചെമ്മീൻ: 160

ചെറുമീനുകൾ: 300

കൊഴുവ: 200

വേളൂരി: 260

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA