SignIn
Kerala Kaumudi Online
Sunday, 26 July 2026 2.02 AM IST

വേണ്ടത് ഏകോപനവും ഇച്ഛാശക്തിയും: പച്ചക്കറികൃഷി 20000 ഹെക്ടറിലേക്ക്  വ്യാപിപ്പിച്ചാൽ കേരളം സ്വയം പര്യാപ്തം #വിഷപച്ചക്കറി ഒഴിവാകും

READ ENGLISH VERSION
aa

കോഴിക്കോട്: പച്ചക്കറി കൃഷി 20,000 ഹെക്ടറിലേക്ക് കൂടി വ്യാപിപ്പിച്ചാൽ അന്യസംസ്ഥാനങ്ങളിലെ വിഷ പച്ചക്കറി ഒഴിവാക്കാമെന്ന് ശാസ്ത്രജ്ഞർ. സ്വയം പര്യാപ്തമാകാനും കഴിയും.ഇപ്പോൾ 50,000 ഹെക്ടറിലാണ് ഒരു സീസണിലെ കൃഷി.

അതിനുവേണ്ടി സംസ്ഥാന പ്ളാനിംഗ് ബോർഡിന്റെ വിദഗ്ദ്ധ സമിതി വർഷങ്ങൾക്ക് മുൻപ് നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ ബന്ധപ്പെട്ടവർ കാര്യമായ ശ്രമം നടത്തിയില്ല.

കൃഷിയോഗ്യമായ ഭൂമിയുടെ നാല് ശതമാനമേ ഉപയോഗിക്കുന്നുള്ളൂ. തരിശുഭൂമി കൃഷിയോഗ്യമാക്കൽ, മട്ടുപ്പാവ് കൃഷി, സംയോജിത കീടനിയന്ത്രണം, കൃത്യതാകൃഷി തുടങ്ങിയവയിലൂടെ ഉല്പാദനം കൂട്ടാമെന്നാണ് നിർദേശിച്ചത്.

സ്വകാര്യ കമ്പനികളുടെ ഹെെബ്രിഡ് വിത്തുകൾക്ക് മുൻഗണന നൽകാനാണ് ഉദ്യോഗസ്ഥർ താല്പര്യം കാട്ടിയതത്രേ. കാർഷിക സർവകലാശാലയുടെ സഹായത്തോടെ ഹൈബ്രിഡ് വിത്തുണ്ടാക്കാനുള്ള കൃഷിവകുപ്പിന്റെ പദ്ധതി പാളി. കൃഷി അനുബന്ധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ല. കേരളത്തിന്റെ തനത് വിളകളായ കണിവെള്ളരി,ചെറുകുമ്പളം,പടവലം,മത്തൻ,നാടൻ മുളക് തുടങ്ങിയവയിൽ ഹൈബ്രിഡ് വിത്തുകൾ കിട്ടുന്നില്ല. ഉള്ളവയ്ക്ക് തീവിലയും. പാവൽ,പീച്ചിങ്ങ,കക്കിരി, തണ്ണിമത്തൻ,വഴുതന എന്നിവയുടെ ഹെെബ്രിഡ് വിത്തുകൾ കാർഷിക സർവകലാശാലയിലുണ്ട്.


നഗരത്തിലും കൃഷിയാകാം

നഗരങ്ങളിൽ, മണ്ണില്ലാതെ ധാതുക്കളുപയോഗിച്ച് ഹെെഡ്രോ പോണിക്സ് പോലുള്ള കൃഷി ചെയ്യാം. പറമ്പുകളിൽ മുരിങ്ങ, കറിവേപ്പില കൃഷി വ്യാപിപ്പിക്കാം. നെൽപ്പാടങ്ങളിൽ കുടുംബശ്രീയിലൂടെ വേനൽക്കാല തണ്ണിമത്തൻ കൃഷി പ്രോത്സാഹിപ്പിക്കാം. പ്ളാസ്റ്റിക് പുതയിടൽ (മൾച്ചിംഗ്), കണിക ജലസേചനം, ഫെർട്ടിഗേഷൻ എന്നിവയിലൂടെ ഉത്പാദനം ഇരട്ടിയിലധികമാക്കാം.

ഉത്പ്പാദനം കേരളത്തിൽ

പ്രതിവർഷം 17 ലക്ഷം ടൺ

വേണ്ടത് 36.7 ലക്ഷം ടൺ

ആവശ്യമുള്ള

പച്ചക്കറി വിത്ത്

പ്രതിവർഷം 120 ടൺ

ലഭിക്കുന്നത് 24 ടൺ

കർഷകരുടെ വെല്ലുവിളി

വിപണിയിലെ അസ്ഥിരത, അസംഘടിത വിപണി

സാമ്പത്തിക സുരക്ഷയില്ല, രോഗ,കീട ശല്യം

സംഭരണ സംവിധാനങ്ങളുടെ അഭാവം

ഹെെബ്രിഡ് വിത്തുകളിലൂടെ പച്ചക്കറി ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാനാവും.

-ഡോ.ടി.പ്രദീപ് കുമാർ

എമിരിറ്റസ് പ്രൊഫസർ, ഐ.സി.എ.ആർ, കാർഷിക സർവകലാശാല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA