SignIn
Kerala Kaumudi Online
Friday, 04 September 2026 6.00 PM IST

"എത്ര ചെറുതാണെങ്കിലും ഒരോ തുകയും വിലപ്പെട്ടത്", വയനാടിന് സഹായവുമായി ആസിഫ്‌ അലി; പേളി മാണി നൽകിയത് അഞ്ച് ലക്ഷം

READ ENGLISH VERSION
asif-ali

ഉരുൾപൊട്ടലുണ്ടായ വയനാടിനെ ചേർത്തുപിടിച്ച് നടൻ ആസിഫ്‌ അലിയും അവതാരകയും നടിയുമായ പേളി മാണിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും തുക കൈമാറി. ഇതിന്റെ സ്ക്രീൻഷോട്ടാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. എത്ര പൈസയാണ് നൽകിയതെന്ന് ആസിഫ് അലി വ്യക്തമാക്കിയിട്ടില്ല. ആ ഭാഗം മറച്ചുവച്ചിട്ടാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് ആസിഫലിയുടെ പോസ്റ്റിന് ലൗ ഇമോജി കമന്റ ചെയ്തിട്ടുണ്ട്.

അഞ്ച് ലക്ഷം രൂപയാണ് പേളി മാണി സംഭവന നൽകിയിരിക്കുന്നത്. 'കഴിഞ്ഞ കുറച്ച് ദിവസങ്ങൾ അങ്ങേയറ്റം പ്രയാസകരമായിരുന്നു. സന്നദ്ധപ്രവർത്തകർ, രക്ഷാപ്രവർത്തകർ, സർക്കാർ, നമ്മുടെ ആളുകൾ എന്നിവരുടെ ശ്രമങ്ങൾ ഞങ്ങൾ കാണുന്നുണ്ട്. ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമമാണിത്.

നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് നമ്മുടെ പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞങ്ങൾ സംഭാവന ചെയ്യുന്നു.


എത്ര ചെറുതാണെങ്കിലും ഒരോ പൈസയും വിലപ്പെട്ടതാണ്. വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം, ജീവിതം പുനർനിർമിക്കാൻ സഹായിക്കാം.'- എന്നാണ് പേളി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഇന്നലെ മെഗാസ്റ്റാർ മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷം നൽകിയിരുന്നു. നടൻ സൂര്യയും കുടുംബവും അരക്കോടിയാണ് സംഭവനയായി നൽകിയത്. നടി രശ്മിക മന്ദാന പത്ത് ലക്ഷവും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIF ALI, PEARLEE MANEY, WAYANAD LANDSLIDE, CM RELIEF FUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA