SignIn
Kerala Kaumudi Online
Sunday, 25 October 2026 2.00 PM IST

പ്രസവത്തിന് പിന്നാലെ അമ്മക്കുരങ്ങ് ചത്തു; തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങിന്റെ കുഞ്ഞിന് സംരക്ഷണവുമായി ദൗത്യസംഘം

monkey
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിൽ ആൺകുരങ്ങിന് ജന്മം നൽകിയതിന് പിന്നാലെ അമ്മക്കുരങ്ങ് ചത്തു. ജനിച്ച ഹനുമാൻ കുരങ്ങിന്റെ കുഞ്ഞിന് സംരക്ഷണവുമായി പ്രത്യേക ദൗത്യസംഘം എത്തിയിട്ടുണ്ട്. നേരത്തെ പെൺസിംഹം ഉപേക്ഷിച്ച സിംഹക്കുട്ടികളെ പരിപാലിച്ച ദൗത്യസംഘം തന്നെയാണ് ഈ കുഞ്ഞിന്റെയും സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് മൃഗശാലയിൽ 23നാണ് ഹനുമാൻ കുരങ്ങ് ജനിച്ചത്. പിന്നാലെ പ്രസവ സംബന്ധമായ സങ്കീർണതകളെ തുടർന്ന് അമ്മ കുരങ്ങ് ചത്തു. അവശനിലയിലായ കുഞ്ഞിനെ ഉടൻ തന്നെ മൃഗശാല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി പ്രത്യേകം തയാറാക്കിയ ഇൻക്യൂബേറ്റർ സംവിധാനത്തിലേക്ക് മാറ്റി. ഇപ്പോൾ കുഞ്ഞിന് ഹാൻഡ് ഫീഡിംഗ് ആരംഭിച്ചിട്ടുണ്ട്. 850 ഗ്രാം ഭാരമുണ്ട്. കുഞ്ഞ് ആരോഗ്യവാനാണെങ്കിലും ആദ്യ ആഴ്ച വളരെ നിർണായകമാണെന്നും അതിനുശേഷം മാത്രമേ കൂടുതൽ ആരോഗ്യനിലയെ കുറിച്ച് പറയാൻ കഴിയൂവെന്നും ഡോ. നികേഷ് കിരൺ വ്യക്തമാക്കി.

കുഞ്ഞ് പാൽ കുടിക്കാൻ മടി കാണിക്കുന്നുണ്ടെന്നത് ആശങ്ക ഉണ്ടാകുന്നതായും അദ്ദേഹം സൂചിപ്പിച്ചു. നിർബന്ധിച്ച് പാൽ കൊടുക്കുന്നത് അസ്‌പിറേഷൻ പോലെയുള്ള സങ്കീർണതകൾ ഉണ്ടാക്കാനിടയുണ്ട്. മൂന്ന് മണിക്കൂർ ഇടവിട്ടാണ് ഇപ്പോൾ പാൽ നൽകുന്നത്. പ്രസവത്തെ തുടർന്ന് ഗർഭപാത്രത്തിനുള്ളിൽ ഉണ്ടായ രക്തസ്രാവവും അതിനെ തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് അമ്മക്കുരങ്ങിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

English Summary

A female Hanuman langur died following childbirth at the Thiruvananthapuram Zoo. The newborn male monkey, weighing 850 grams, was shifted to the zoo hospital after being found in a weak condition. A special team that previously cared for lion cubs abandoned by their mother has taken responsibility for the baby monkey.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM ZOO, HANUMAN MONKEY BABY, MOTHER MONKEY DIES AFTER DELIVERY, BABY MONKEY SPECIAL CARE, KERALA ZOO NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA