SignIn
Kerala Kaumudi Online
Monday, 05 October 2026 11.06 PM IST

വയനാട്ടിന് കെെത്താങ്ങായി പ്രഭാസ്; രണ്ട്  കോടി  രൂപ  ധനസഹായം നൽകി

READ ENGLISH VERSION
prabhas-

ഹൈദരാബാദ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ ധനസഹായമായി നൽകി നടൻ പ്രഭാസ്. തെലുങ്ക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിനിമാ രംഗത്ത് നിന്നും ഇതാദ്യമായാണ് ഒരാൾ ഇത്രയും തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.

മലയാളം കൂടാതെ തമിഴ്,​ തെലുങ്ക് സിനിമാ മേഖലയിലെ നിരവധി താരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. നടൻ ചിരഞ്ജീവിയും അദ്ദേഹത്തിന്റെ മകൻ കൂടിയായ രാംചരണും ചേർന്ന് ഒരുകോടിയും അല്ലു അർജുൻ 25 ലക്ഷവും നൽകിയിരുന്നു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവന ചെയ്തെന്ന് ചിരഞ്ജീവി അറിയിച്ചത്.

പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന ചെയ്യുന്നുവെന്ന് അല്ലു അർജുൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

മോഹൻലാൽ,​ മമ്മൂട്ടി, വിക്രം,​ കമൽഹാസൻ,​ ​ സൂര്യ, കാർത്തി, ജ്യോതിക, രശ്മിക മന്ദാന,​ ആസിഫ് അലി,​ ദുൽഖർ സൽമാൻ, നയൻതാര, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, തുടങ്ങി നിരവധി താരങ്ങൾ വയനാടിനായി സംഭാവന നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRABHAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA