SignIn
Kerala Kaumudi Online
Monday, 05 October 2026 11.58 AM IST

'ക്രമക്കേട് ഗുരുതരം, പ്രത്യക്ഷത്തിൽ വൻ അഴിമതി'; പിഎസ്‌സിക്കെതിരെ തുറന്നടിച്ച് ഹൈക്കോടതി

kerala-psc
കേരള പിഎസ്സി ആസ്ഥാനം

കൊച്ചി: ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലെ പരീക്ഷ ക്രമക്കേടിൽ പിഎസ്എസിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമെന്ന് ഹൈക്കോടതി. പരീക്ഷയിൽ 58 മാർക്ക് മൂല്യനിർണയം നടത്താത്തത് പ്രത്യക്ഷ അഴിമതിയല്ലേയെന്ന് ഹൈക്കോടതി പിഎസ്‌സിയോട് ചോദിച്ചു. പിഎസ്‌സി നടത്തിയ കുറ്റകൃത്യം അന്വേഷിക്കാൻ രാജ്യത്ത് നിയമസംവിധാനം വേണ്ടേയെന്നും അന്വേഷണം തടയണമെന്ന പിഎസ്‌സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.

അന്വേഷണത്തിൽ പിഎസ്‌സി സഹകരിക്കാത്തതിനെയും കോടതി വിമർശിച്ചു. എന്തുകൊണ്ടാണ് പിഎസ്‌സി അന്വേഷണവുമായി സഹകരിക്കാത്തത്. വസ്തുത പിഎസ്‌സി അന്വേഷണ സംഘത്തെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പിഎസ്‌സിയുടെ ഹർജിയിൽ സർക്കാർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷ്, അഡീഷണൽ സെക്രട്ടറി ആർ.ഹരി എന്നിവർക്കാണ് വീഴ്ച സംഭവിച്ചത്. സതീഷ് സർവീസിൽ നിന്നു ഒന്നരവർഷം മുമ്പ് വിരമിച്ചു. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്ന് ഡി.ജി.പിക്ക് എസ്.ഐ.ടി റിപ്പോർട്ട് നൽകി.

മൂല്യനിർണയത്തിൽ പിഴവുണ്ടായെന്ന് അറിഞ്ഞിട്ടും ചെയർമാൻ നടപടി സ്വീകരിച്ചില്ലെന്നും പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാൻ സ്വീകരിച്ചതെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ഉദ്യോഗസ്ഥർക്ക് ഉണ്ടായത് പിഴവാണോ അറിഞ്ഞുകൊണ്ട് ഒത്താശ ചെയ്തതാണോ എന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ആസൂത്രണ ബോർഡ് തസ്തികകളിലേക്ക് നടത്തിയ പരീക്ഷയിൽ 58 മാർക്കിന്റെ ചോദ്യോത്തരങ്ങൾ മൂല്യനിർണയം നടത്താതെവിട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA PSC, HIGH COURT CRITICISM, PSC IRREGULARITIES, PSC CORRUPTION, KERALA HIGH COURT REMARKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA