SignIn
Kerala Kaumudi Online
Sunday, 19 July 2026 8.33 PM IST

ധാരാളം സ്ഥലമൊന്നും വേണ്ട,​ ബാൽക്കണിയിൽ വരെ കൃഷി ചെയ്യാം; കെെ നിറയെ സമ്പാദിക്കാൻ ഇതാ പുതിയ രീതി

plum
പ്രതീകാത്മക ചിത്രം

കേരളത്തിൽ തണുപ്പുള്ള പ്രദേശങ്ങളായ കാന്തല്ലൂർ,​ വട്ടവട (ഇടുക്കി)​ എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പഴ വർഗമാണ് പ്ലം. തൈകൾ വലിയ മരമായി വളരാൻ ഇടയുള്ളതിനാൽ സ്ഥല പരിമിത കാരണം പലരും പ്ലം വീടുകളിൽ വളർത്താറില്ല. എന്നാൽ ഇനി ബാൽക്കണിയിലോ അടുക്കളത്തോട്ടത്തിലോ പ്ലം കൃഷി ചെയ്യാം. കാരണം വിപണിയിൽ ഇപ്പോൾ പ്രൂൺ ചെയ്ത ഡ്വാർഫ് (കുള്ളൻ)​ പ്ലം ഇനങ്ങൾ ലഭ്യമാണ്.

എല്ലാ പ്ലം ഇനങ്ങളും ചട്ടികളിൽ വളർത്താനാവില്ല. അതിനാൽ ശരിയായ ഇനം തിരഞ്ഞെടുക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ചട്ടിയിലോ അടുക്കളത്തോട്ടത്തിലോ വളർത്താൻ ചെറിയ വേരുകളുള്ള കുള്ളൻ പ്ലം ഇനങ്ങൾ തിരഞ്ഞെടുക്കുക. വിത്തുകളിൽ നിന്ന് വളർത്തിയെടുക്കുന്നവയെ അപേക്ഷിച്ച് ഗ്രാഫ്റ്റ് ചെയ്ത പ്ലം തൈകൾ വേഗത്തിൽ വളരുന്നതിനാൽ അവ തിരഞ്ഞെടുക്കാം.

വേരുകൾ വളരുന്നതിന് പ്ലം മരങ്ങൾക്ക് ധാരാളം സ്ഥലം ആവശ്യമാണ്. ഇതിനായി 18 -24 ഇ‌ഞ്ച് ആഴത്തിലുള്ള കണ്ടെയ്‌നർ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വെള്ളക്കെട്ട് ഒഴിവാക്കാൻ കണ്ടെയ്നറിൽ ദ്വാരങ്ങൾ ഇടാനും മറക്കരുത്. പ്ലം തൈകൾ തഴച്ചുവളരാൻ മതിയായ വെളിച്ചം ആവശ്യമാണ്.

കുറഞ്ഞ് 6-8 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. നല്ല പോഷകസമൃദ്ധമായ മണ്ണും (ചാണകപ്പൊടി,​ മണൽ,​ കൊക്കോപീറ്റ് എന്നിവ ചേർത്തത്)​ ഉപയോഗിക്കുക. ചെടിയുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം,​ വേരുകളിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പ്ലം മരങ്ങളുടെ വലിപ്പം നിയന്ത്രിക്കാൻ കോമ്പുകോതൽ അത്യാവശ്യമാണ്. വായുസഞ്ചാരം മെച്ചപ്പെടുത്താൻ കൃത്യമായി കൊമ്പുകോതണം. ഫലങ്ങൾ ലഭിക്കുന്നതിന് വസന്തകാലത്തിന്റെ തുടക്കത്തിൽ ചെറിയ തോതിൽ കൊമ്പുകോതൽ നടത്തുന്നതാണ് ഉചിതം. തൈകൾ വളരുന്ന ആദ്യ വർഷങ്ങളിൽ അവയ്ക്ക് താങ്ങ് നൽകണം.

English Summary

Plums, usually grown commercially in the cool regions of Kanthalloor and Vattavada in Kerala, can now be cultivated at home using dwarf varieties. With the right pot, well-drained soil, adequate sunlight, regular watering, and proper pruning, these compact plum trees can thrive in balconies and kitchen gardens.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUM CULTIVATION, DWARF PLUM VARIETIES, BALCONY GARDENING, PLUM FARMING IN POTS, CONTAINER GARDENING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY