SignIn
Kerala Kaumudi Online
Sunday, 19 July 2026 6.05 AM IST

കേരളത്തിലെ വീടുകളിൽ ഇനി ചെലവ് കൂടും,​ മാറ്റത്തിന് കാരണം ഇക്കാര്യങ്ങൾ

kerala-family-
പ്രതീകാത്മക ചിത്രം

കോലഞ്ചേരി: അരിവില കുതിപ്പിനൊപ്പം പഞ്ചസാരയും മല്ലിയും കാശ്മീരി മുളകും പയർ വർഗങ്ങളുടെയും വില കുതിച്ചതോടെ അടുക്കള ബഡ്‌ജറ്റ് താളം തെറ്റുന്നു. ഇടത്തരക്കാർ ഉപയോഗിക്കുന്ന വടിഅരിയുടെ വില ഒരാഴ്ചയിൽ 8 മുതൽ 10 രൂപ വരെ ഉയർന്നു. ജയ, മട്ട, സുരേഖ ഇനങ്ങൾക്ക് കാര്യമായ വില മാറ്റമില്ല. സംസ്ഥാനത്തെ ഉത്പാദനത്തിലെ ഇടിവാണ് തിരിച്ചടിയായത്. കാലംതെറ്റി പെയ്യുന്ന മഴ ഇക്കുറിയും നെൽക്കൃഷിയെ ബാധിച്ചു. വരും നാളുകളിൽ വില വീണ്ടും കൂടിയേക്കും.

പഞ്ചസാര വില കിലോയ്ക്ക് അഞ്ച് രൂപ കൂടി. മല്ലി വിലയും കാശ്മീർ മുളകുപൊടിയിലും കനത്ത വില വർദ്ധനയാണ്. മല്ലി കിലോ വില 130 ൽ നിന്നും 170 രൂപയിലേക്കും കാശ്മീരി മുളക് 450 ൽ നിന്നും 800 രൂപയിലേക്കും ഉയർന്നു. വൻപയർ, കടല, ചെറുപയർ എന്നിവയ്ക്കും വിപണിയിൽ ക്ഷാമം നേരിടുന്നുണ്ട്. വെള്ളപ്പയർ കിലോയ്ക്ക് എട്ട് രൂപ കൂടി.

വില ഇനിയും കൂടിയേക്കും

അരിവില വർദ്ധന കുടുംബ ബഡ്‌ജറ്റിനെ കാര്യമായി ബാധിക്കും. വേവ് കുറഞ്ഞ അരികൾക്കാണ് കൂടുതൽ ഡിമാൻഡ്. കാലടിയിൽ നിന്നാണ് സംസ്ഥാനത്തെ വിപണികളിൽ അരിയെത്തുന്നത്. നെല്ല് ആവശ്യത്തിന് ലഭിക്കാതെ വന്നാൽ വില ഇനിയും കൂടുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു.

അരി ചില്ലറവില കിലോയ്ക്ക്

മട്ട ഉണ്ട - 48 - 52 രൂപ

മട്ട വടി - 51 - 58 രൂപ

സുരേഖ - 46 - 48 രൂപ

ജയ - 44 - 46 രൂപ

ഇ​ന്ധ​ന​ ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​കും

പ​ശ്ചി​മേ​ഷ്യ​യി​ൽ​ ​സം​ഘ​ർ​ഷം​ ​ക​ടു​ത്ത​തോ​ടെ​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ ​കു​ത്ത​നെ​ ​ഉ​യ​രു​ന്ന​താ​ണ് ​പ്ര​ധാ​ന​ ​വെ​ല്ലു​വി​ളി.​ ​ഇ​ന്ന​ലെ​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ബ്രെ​ന്റ് ​ക്രൂ​ഡി​ന്റെ​ ​വി​ല​ ​ബാ​ര​ലി​ന് 88​ ​ഡോ​ള​റി​ന് ​മു​ക​ളി​ലെ​ത്തി.​ ​ഇ​തോ​ടെ​ ​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ,​ ​പാ​ച​ക​വാ​ത​കം​ ​തു​ട​ങ്ങി​യ​ ​പെ​ട്രോ​ളി​യം​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ല​ ​വ​ർ​ദ്ധ​ന​യ്ക്ക് ​പൊ​തു​മേ​ഖ​ല​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ ​സ​മ്മ​ർ​ദ്ദം​ ​ശ​ക്ത​മാ​ക്കു​ക​യാ​ണ്.​ ​ച​ര​ക്കു​ ​ഗ​താ​ഗ​ത​ ​ചെ​ല​വേ​റു​ന്ന​തോ​ടെ​ ​വി​ല​ക്ക​യ​റ്റം​ ​വ​രു​ദി​വ​സ​ങ്ങ​ളി​ൽ​ ​രൂ​ക്ഷ​മാ​യേ​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, FAMILY BUDGET, PRICE HIKE, CRUDE OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY