ടോക്കിയോ: പ്രേതത്തെയും പിശാചിനെയും പേടിയില്ലാത്തവർക്ക് സുവർണാവസരം. പ്രേതമില്ലെന്ന് തെളിയിച്ചാൽ പതിനായിരങ്ങൾ സമ്പാദിക്കാം. ജപ്പാനിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പുത്തൻ സേവനത്തെ പറ്റിയാണ് പറയുന്നത്. ടോക്കിയോ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ കാച്ചിമോഡാണ് പ്രേതപ്പേടി തുരത്താനായി വ്യത്യസ്ത ആശയം അവതരിപ്പിച്ചത്. കമ്പനിയിലെ 'പ്രേതാന്വേഷകർ' പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന വീടുകളിൽ രാത്രി തങ്ങി അവിടെ അമാനുഷികമായി ഒന്നുമില്ലെന്നും താമസത്തിന് സുരക്ഷിതമാണെന്നും തെളിയിക്കും. കമ്പനി ഒരു രാത്രിക്ക് 88,000 യെൻ വീതം (52,100 രൂപ) പ്രതിഫലം നൽകും.
'ജികോ ബുക്കെൻ' എന്നറിയപ്പെടുന്ന വീടുകളുടെയും പ്ലോട്ടുകളുടെയും ചീത്തപ്പേര് മാറ്റിയെടുക്കാനാണ് കമ്പനി ഇത് തുടങ്ങിയത്. കൊലപാതകം, ആത്മഹത്യ, തീപിടിത്തം, അസ്വാഭാവിക മരണം തുടങ്ങി ദുരൂഹതകൾക്ക് വേദിയായ ഇടങ്ങളാണ് ജികോ ബുക്കെൻ. ജാപ്പനീസ് ഷിന്റോ സംസ്കാരം പ്രകാരം മരണം ദൗർഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരാശയോടെ മരണപ്പെടുന്ന വ്യക്തികൾ പ്രതികാരമുള്ള ആത്മാക്കളായി മാറുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ജാപ്പനീസ് റിയൽ എസ്റ്റേറ്റ് നിയമപ്രകാരം വീടിന്റെയും സ്ഥലത്തിന്റെയും ചരിത്രം അത് വാങ്ങുന്നവരോടും വാടകയ്ക്ക് എടുക്കുന്നവരോടും ഏജന്റുമാർ വെളിപ്പെടുത്തിയിരിക്കണം. ഇക്കാരണങ്ങളാൽ ദുരന്തകഥയുള്ള വീടുകളെ ആർക്കും വേണ്ട. വാടക കുത്തനെ കുറച്ചിട്ടും രക്ഷയില്ല. കാച്ചിമോഡിനെ പോലെ മറ്റ് കമ്പനികളും സമാന സേവനങ്ങളുമായി രംഗത്തുണ്ട്.
A Japanese real estate company is offering around ₹52,000 to people willing to spend a night in properties believed to be haunted. The initiative aims to prove the homes are safe and restore their market value.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |