SignIn
Kerala Kaumudi Online
Thursday, 13 August 2026 6.10 PM IST

മഴവിൽച്ചന്തത്തിൽ പൂന്തോട്ടമൊരുക്കാം; കുറഞ്ഞ ചെലവിൽ വസന്തം തീർത്ത് കോസ്‌‌മോസ്

cosmos
കോസ്‌മോസ് ചെടി

പൂന്തോട്ടങ്ങൾ മനോഹരമാക്കാനായി വളരെ വേഗത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന പൂച്ചെടിയാണ് കോസ്‌മോസ്. മാങ്ങാച്ചെടിയെന്ന‌ പേരിൽ പ്രാദേശികതലത്തിൽ അറിയപ്പെടുന്ന ഈ ചെടികൾ കേരളത്തിൽ ഓണക്കാലങ്ങളിൽ വ്യാപകമായി കാണപ്പെടാറുണ്ട്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ളവയാണ് കേരളത്തിൽ സാധാരണയായി കാണപ്പെടുന്നത്. എന്നാൽ, പിങ്ക്, പർപ്പിൾ, ചുവപ്പ്, ഓറഞ്ച് തുടങ്ങിയ നിറങ്ങളിലുള്ള കോസ്‌മോസ് ചെടികളുമുണ്ട്.

മെക്‌സിക്കോ സ്വദേശിയായ ഈ ചെടിക്ക് അധികം പരിചരണം ആവശ്യമില്ലെങ്കിലും ഇവ നന്നായി പൂക്കുകയും ധാരാളം വിത്തുകൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. തേനീച്ചകളെയും ചിത്രശലഭങ്ങളെയും ആകർഷിക്കുന്നതിനൊപ്പം പൂന്തോട്ടങ്ങൾക്ക് അവിസ്‌മരണീയ ഒരു കാന്തി നൽകാനും ഇവയ്‌ക്ക് കഴിയുന്നു.

  • നിലത്ത് നേരിട്ടോ ചട്ടികളിലാക്കിയോ കോസ്‌മോസ് ചെടികൾ നട‌ാൻ സാധിക്കും. കോസ്‌മോസിന്റെ വേരുകൾ കുറഞ്ഞത് 12 ഇഞ്ചുവരെ താഴ്‌ചയിലേക്ക് വളരുന്നതിനാൽ ആഴമുള്ള ചട്ടി വേണം തിരഞ്ഞെടുക്കാൻ. ചെടിക്ക് വളരാൻ മതിയായ ഇടവും സ്ഥിരതയും ഇതിലൂടെ ലഭിക്കും.
  • ചട്ടിയിലാണ് നടുന്നതെങ്കിൽ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാൻ ആവശ്യമായ ഡ്രെയിനേജ് ദ്വാരങ്ങൾ ഉണ്ടായിരിക്കണം. വെള്ളം കെട്ടിനിൽക്കുന്നത് വേരുകൾ ചീഞ്ഞുപോകാൻ കാരണമാകും.
  • വെള്ളം കെട്ടിനിൽക്കാത്ത വായുസഞ്ചാരമുള്ള മണ്ണാണ് കോസ്‌മോസ് നടുന്നതിന് അനുയോജ്യം. പോട്ടിംഗ് മണ്ണ്, കൊക്കോപീറ്റ്, പെർലൈറ്റ് എന്നിവ ചേർത്ത മിശ്രിതം ഉപയോഗിക്കാം. ചാണകപ്പൊടി ചേർത്ത് ഇളക്കിയ മണ്ണും കോസ്‌മോസ് നടാൻ ഉത്തമമാണ്.
  • വിത്തുകൾ വിതച്ച് തൈകളാക്കിയ ശേഷം ഇവ ചട്ടിയിലേക്ക് മാറ്റിനടുന്നതാകും കൂടുതൽ നല്ലത്. അങ്ങനെ ചെയ്‌താൽ വേരുകൾ കൂടുതൽ ഉറപ്പോടെ വളരും. അല്ലെങ്കിൽ മണ്ണിന്റെ മുകളിൽ വിത്തുകൾ വിതറി നേരിയ തോതിൽ മണ്ണുപയോഗിച്ച് മൂടുക. വെള്ളം കെട്ടിനിൽക്കാതെ മിതമായ രീതിയിൽ വേണം നനയ്‌ക്കാൻ.
  • നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ കോസ്‌മോസ് നടുന്നത് നന്നായി പൂക്കാൻ സഹായിക്കും.
  • ജലസേചനവും അമിതവളപ്രയോഗവും പാടില്ല. അമിതമായ നൈട്രജൻ ഇലകളുടെ വളർച്ച കൂട്ടുകയും പൂക്കളുടെ എണ്ണം കുറയ്‌ക്കുകയും ചെയ്യുന്നു.
  • വാടിയ പൂക്കൾ കൃത്യമായി നീക്കം ചെയ്യുന്നത് പുതിയ പൂക്കൾ വരാൻ സഹായിക്കും. ചെടി കൂടുതൽ ഉയരത്തിൽ വളരുകയാണെങ്കിൽ നേരിയ പിന്തുണ നൽകാം. അല്ലാത്തപക്ഷം തണ്ടുകൾ വളയുന്നതിനോ ഒടിഞ്ഞുപോകുന്നതിനോ കാരണമാകാം.

English Summary

Cosmos is an easy-to-grow, low-maintenance flower that thrives in sunlight and well-drained soil. With moderate watering and minimal care, it can produce plenty of colorful blooms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COSMOS PLANT GROWING, GUARDENING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE