SignIn
Kerala Kaumudi Online
Saturday, 05 September 2026 5.43 PM IST

വെളുത്തുള്ളി വളരാതിരിക്കാൻ കാരണം ഈ മണ്ടത്തരം; വീട്ടിൽതന്നെ ഈസിയായി നട്ടുവളർത്താം

garlic-
വെളുത്തുള്ളി

അടുക്കളയിലെ പ്രധാനിയും വിലയിൽ മുന്നിൽ നിൽക്കുന്നതുമായ വിളയാണ് വെളുത്തുള്ളി. വീടുകളിലും ഹോട്ടലുകളിലും തയ്യാറാക്കുന്ന ഒട്ടുമിക്കവാറും വിഭവങ്ങളിലും വെളുത്തുള്ളി ചേർക്കാറുണ്ട്. അതിനാൽതന്നെ ഇതിന്റെ വില വിപണിയിൽ എപ്പോഴും ഉയർന്നുതന്നെ നിൽക്കും. നിലവിൽ കേരളത്തിൽ ഒരുകിലോ വെളുത്തുള്ളിക്ക് 192 രൂപയാണ് വില. ഇത് പലസ്ഥലങ്ങളിലും 200 വരെയെത്താറുണ്ട്. വെളുത്തുള്ളി വീട്ടിൽതന്നെ നട്ടുവളർത്തിയെടുക്കുന്നതാണ് വിലക്കയറ്റത്തിൽ ഒരേയൊരു രക്ഷ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽതന്നെ വെളുത്തുള്ളി വിളവെടുക്കാം.

  • വലിയ വെളുത്തുള്ളിയുടെ വലിപ്പമുള്ള അല്ലികളാണ് വിത്ത് നടാനായി തിരഞ്ഞെടുക്കേണ്ടത്.
  • പുറംതൊലി കളയാതെ വേണം മണ്ണിൽ പാകാൻ.
  • ഗ്രോ ബാഗിലോ ചട്ടിയിലോ ആണ് നടുന്നതെങ്കിൽ അമിതമായുള്ള വെള്ളം പുറത്തുപോകാൻ ധാരാളം ദ്വാരങ്ങളുണ്ടെന്ന് ഉറപ്പാക്കണം.
  • മേൽമണ്ണ്, ചകിരിച്ചോറ്, ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കലർത്തണം.
  • അല്ലിയുടെ കൂർത്ത ഭാഗം മേൽപ്പോട്ടും വേര് വരുന്ന പരന്ന ഭാഗം മണ്ണിന് താഴെയും വരുന്ന രീതിയിൽ വയ്ക്കണം.
  • അല്ലികൾ രണ്ട് ഇഞ്ചുവരെ ആഴത്തിലാണ് മണ്ണിനടിയിൽ വയ്ക്കേണ്ടത്. അല്ലികൾ തമ്മിൽ അഞ്ച് ഇഞ്ചുവരെ അകലമുണ്ടായിരിക്കണം.
  • ആറ് മണിക്കൂർ വരെ വെയിൽ ലഭിക്കുന്ന ഭാഗത്താണ് വെളുത്തുള്ളി നടേണ്ടത്.
  • മണ്ണിൽ ഈർപ്പം നിലനിർത്തണം. എന്നാൽ വെള്ളം കെട്ടികിടക്കാനും പാടില്ല.
  • ചെടി വളർന്ന് വരുമ്പോൾ കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളമോ ചാണകവെള്ളമോ 15 ദിവസത്തിലൊരിക്കൽ ഒഴിച്ചുകൊടുക്കണം.
  • വിളവെടുപ്പിന് രണ്ടാഴ്‌ച മുൻപ് നനയ്ക്കുന്നത് നിർത്തുക. ഇത് വെളുത്തുള്ളിയുടെ ഗുണമേന്മ കൂട്ടാൻ സഹായിക്കും.
  • നാലഞ്ച് മാസത്തിനുള്ളിൽ താഴത്തെ ഇലകൾ മഞ്ഞ നിറമായി മാറി ഉണങ്ങാൻ തുടങ്ങും. അപ്പോൾ ശ്രദ്ധയോടെ പിഴുതെടുക്കാം.

English Summary

Garlic prices in Kerala have surged, currently ranging from Rs 192-200 per kilogram. To counter these high costs, the article suggests cultivating garlic at home. It details planting large cloves in a well-draining soil mix, ensuring adequate sunlight and moisture, and fertilizing periodically. Harvesting is possible within four to five months, offering a practical and cost-effective alternative to market purchases.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GARLIC FARMING, GARLIC FARMING AT HOME, GARLIC FARMING TIPS, GARLIC FARMING MISTAKES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY