ഏറെ നാൾ ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ചതിനെത്തുടർന്ന് ഉണങ്ങിപ്പോയ നാരങ്ങ എല്ലാ വീടുകളിലും ഉണ്ടാകാറുണ്ട്. ഫ്രിഡ്ജ് വൃത്തിയാക്കുന്ന കൂട്ടത്തിൽ ഇവയെ ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഈ നാരങ്ങയ്ക്കും ഗുണങ്ങൾ ഏറെയുണ്ട്. ഉപയോഗശൂന്യമെന്ന രീതിയിൽ ഇനി ഇത് വലിച്ചെറിയേണ്ട കാര്യമില്ല.
ഫ്രിഡ്ജിനുള്ളിലെ ഭക്ഷണസാധനങ്ങൾ നിറയെ വയ്ക്കുന്നതുകൊണ്ടുതന്നെ അതിനുള്ളിലെ ഗന്ധം പലപ്പോഴും അസഹനീയമാകാറുണ്ട്. ഉണങ്ങിയ നാരങ്ങ മുറിച്ച് ഫ്രിഡ്ജിനുള്ളിൽ വയ്ക്കുന്നത് ദുർഗന്ധം കുറയ്ക്കാൻ സഹായിക്കും. നാരങ്ങയുടെ സ്വാഭാവികമായ സിട്രസ് ഗന്ധം ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധത്തെ ഒഴിവാക്കുകയും പുതുമയുള്ള മണം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. കൂടാതെ, നാരങ്ങയിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണവും ബാക്ടീരിയയുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന് സഹായിക്കും.
ഉണങ്ങിയ നാരങ്ങ ചെറിയ കഷ്ണങ്ങളാക്കി ഒരു ചെറിയ പാത്രത്തിൽ ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാം. കുറച്ചുദിവസങ്ങൾക്ക് ശേഷം ഈ നാരങ്ങ മാറ്റി പുതിയത് വയ്ക്കുന്നതാണ് ഉചിതം. കൂടാതെ, നാരങ്ങയുടെ തൊലിയും അതിലുള്ള സ്വാഭാവിക ആസിഡും ചില പാടുകളും അഴുക്കുകളും നീക്കം ചെയ്യാൻ സഹായിക്കും. മൈക്രോവേവ്, സിങ്ക്, ചില അടുക്കള പ്രതലങ്ങൾ എന്നിവ വൃത്തിയാക്കാൻ ഉണക്ക നാരങ്ങ ഉപയോഗിക്കാം.
പഴുത്ത നാരങ്ങ വാങ്ങിക്കുമ്പോൾ തന്നെ ഒരു പാത്രത്തിൽ അടച്ചുസൂക്ഷിച്ചുകഴിഞ്ഞാൽ ഒരുപാട് നാൾ കേടുകൂടാതെ ഇരിക്കാൻ സഹായിക്കും. ഫ്രിഡ്ജിൽ തുറന്നു സൂക്ഷിച്ചാൽ പെട്ടെന്ന് ഉണങ്ങിപ്പോകാനുള്ളസാദ്ധ്യത കൂടുതലാണ്.
Dried lemons, often discarded, have multiple practical uses. They can effectively eliminate unpleasant odors in refrigerators, with their natural citrus scent and antibacterial properties helping maintain freshness. Additionally, the peels, containing natural acids, are beneficial for cleaning various kitchen surfaces, including microwaves and sinks, making them a valuable household item rather than waste.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |