SignIn
Kerala Kaumudi Online
Saturday, 05 September 2026 3.34 PM IST

ഫേഷ്യൽ ചെയ്യുന്നത് തലേദിവസമാണോ? തെറ്റ് ഇനി ആവർത്തിക്കരുത്, എപ്പോൾ, എങ്ങനെ ചെയ്യണം

facial
പ്രതീകാത്മകചിത്രം

ഏതെങ്കിലും ചെറിയ ചടങ്ങുകളോ ആഘോഷങ്ങളോ വരുമ്പോൾ പലരും ബ്യൂട്ടിപാർലറിലേക്ക് പോയി നല്ലൊരു ഫേഷ്യൽ ചെയ്യാറുണ്ട്. ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും തിരിച്ചുപിടിക്കുന്നതിനാണ് ഇത്. ചർമ്മത്തിലെ സുഷിരങ്ങളിൽ അടഞ്ഞിരിക്കുന്ന അഴുക്കും എണ്ണയും നിർജീവ കോശങ്ങളും നീക്കം ചെയ്യുന്നതിനും പുതിയ കോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിച്ച് ചർമ്മത്തിന് മൃദ്യത്വവും തിളക്കവും നൽകാനും ഫേഷ്യൽ സഹായിക്കുന്നു. എന്നാൽ പലർക്കും എത്രദിവസം മുൻപ് ഫേഷ്യൽ ചെയ്യണമെന്ന് അറിയില്ല.

ഏതെങ്കിലും പരിപാടിക്ക് തലേദിവസമാണ് പലരും പോയി ഫേഷ്യൽ ചെയ്യുന്നത്. എന്നാൽ ഇത് തെറ്റാണ്. ചർമ്മത്തിന്റെ രീതി, ആവശ്യങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഫേഷ്യൽ ചെയ്യുന്ന തരത്തിലും വ്യത്യസ്തതയുണ്ട്. ഒരു പരിപാടിക്ക് മുൻപ് മികച്ച ഫലം ലഭിക്കാൻ കുറഞ്ഞത് ഏഴ് ദിവസം മുൻപെങ്കിലും ഫേഷ്യൽ ചെയ്യണം.

ഫേഷ്യലുകളും അവ ചെയ്യേണ്ട ദിവസങ്ങളും?

  1. ക്ലീൻ അപ്പ് ഫേഷ്യൽ - പരിപാടിക്ക് 1 -2 ദിവസം മുൻപ്
  2. ഹൈഡ്രേറ്റിംഗ് ഫേഷ്യൽ - പരിപാടിക്ക് 2-3 ദിവസം മുൻപ്
  3. ബ്രൈറ്റനിംഗ് ഫേഷ്യൽ - പരിപാടിക്ക് 3-5 ദിവസം മുൻപ്
  4. കെമിക്കൽ പീൽ ഫേഷ്യൽ - പരിപാടിക്ക് 10-14 ദിവസം മുൻപ്
  5. ഡെർമാപ്ലാനിംഗ് ഫേഷ്യൽ - പരിപാടിക്ക് 5-7 ദിവസം മുൻപ്
  6. ഗോൾഡ്/കൊളാജൻ ഫേഷ്യൽ - പരിപാടിക്ക് 4-5 ദിവസം മുൻപ്

English Summary

Many people get a facial before special occasions to improve their skin’s glow and remove dirt, excess oil and dead skin cells. However, getting a facial just one day before an event may not always be ideal. The best timing depends on the type of facial and individual skin needs.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FACIAL BEFORE EVENT, BEST TIME FOR FACIAL, FACIAL TIPS, SKINCARE BEFORE FUNCTION, BEAUTY TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY