SignIn
Kerala Kaumudi Online
Saturday, 05 September 2026 12.32 PM IST

ബാങ്കിൽ നിന്നുള്ള മെസേജുകൾ തട്ടിപ്പാണോയെന്ന് അറിയണോ? പുതിയ വാട്സാപ്പ് നമ്പറുമായി കേരളാ പൊലീസ്

kerala-police
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾ തടയിടാൻ പുതിയ വാട്സാപ്പ് നമ്പറുമായി കേരള പൊലീസ്. സൈബർ വാൾ ചാറ്റ്ബോട്ട് വഴി ഡിജിറ്റൽ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. വാട്സാപ്പ് നമ്പറിലൂടെ ചാറ്റ് ചെയ്ത് ഫോൺ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ, വെബ്സൈറ്റ് ലിങ്കുകൾ, ഇ മെയിൽ, ഐ പി അഡ്രസുകൾ, എസ്എംഎസ്, ആപ്ലിക്കേഷൻ ഫയലുകൾ എന്നിവയുടെ വിശ്വാസ്യത പരിശോധിക്കാൻ സാധിക്കും. 94979 64163 എന്ന വാട്സാപ്പ് നമ്പറിലേക്കാണ് പരിശോധിക്കേണ്ട വിവരങ്ങൾ മെസേജ് ചെയ്യേണ്ടത്.

ബാങ്ക് ഉദ്യോഗസ്ഥനെന്ന പേരിലോ കസ്റ്റമർ കെയർ എന്ന പേരിലോ വരുന്ന കോളുകൾ തട്ടിപ്പുകാരുടേതാണോയെന്ന് സൈബർവാൾ ചാറ്റ്ബോട്ട് വഴി പരിശോധിക്കാം. കൂടാതെ, ഏതെങ്കിലും യുആർഎൽ ലിങ്ക് സുരക്ഷിതമാണോ എന്നറിയാനും ഈ സേവനത്തിലൂടെ സാധിക്കും. യുആർഎല്ലിലെ ചെറിയ മാറ്റം പോലും വ്യാജ വെബ്സൈറ്റിലേക്ക് എത്തിക്കാമെന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പൊലീസിന്റെ ഈ നീക്കം. ബാങ്ക് അലർട്ട്, ഒടിപി, കെവൈസി അപ്‌ഡേറ്റ്, ഡെലിവറി മെസേജ് തുടങ്ങി എല്ലാം സൈബർ വാൾ ചാറ്റ്‌ബോട്ട് വഴി പരിശോധിച്ച് തട്ടിപ്പാണോ അല്ലയോ എന്ന് ഉറപ്പാക്കാം.

English Summary

Kerala Police has introduced a WhatsApp-based Cyberwall chatbot to help citizens verify suspicious digital information and prevent cyber fraud. Users can send phone numbers, bank details, website links, emails, IP addresses, SMS messages and APK files to the service for verification. The chatbot can also check suspicious bank, KYC, OTP and delivery messages and potentially fraudulent calls.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE, CYBER FRAUD, WHATSAPP CHATBOT, CYBERWALL, ONLINE SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY