SignIn
Kerala Kaumudi Online
Wednesday, 23 September 2026 6.26 PM IST

ഇനി 15 ലക്ഷം രൂപ വരെ,​ വാഹന നികുതിയിൽ വൻ ഇളവ്; ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി സർക്കാർ

vehicle
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: ഭിന്നശേഷിക്കാർ വാങ്ങുന്ന മോട്ടോർ വാഹനങ്ങൾക്ക് നൽകിവരുന്ന നികുതി ഇളവിന്റെ പരിധി ഏഴ് ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷമായി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചുവെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ അറിയിച്ചു.

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങി ഒന്നിലധികം വൈകല്യങ്ങളുള്ളവർ വാങ്ങുന്ന വാഹനങ്ങൾക്കായിരുന്നു നേരത്തെ ഏഴ് ലക്ഷം രൂപ വരെയുള്ള പർച്ചേസ് മൂല്യത്തിന് മോട്ടോർ വാഹന നികുതിയിൽ ഇളവ് നൽകിയിരുന്നത്. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പ്രസംഗത്തിൽ ഈ പരിധി 15 ലക്ഷമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കേരള മോട്ടോർ വാഹന നികുതി നിയമത്തിൽ ഭേദഗതി വരുത്തി 2022 ലെ ഉത്തരവ് തിരുത്തി സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.

English Summary

Kerala's State Government has raised the motor vehicle tax exemption limit for persons with disabilities from seven lakh to fifteen lakh rupees. Transport Minister C.P. John confirmed this decision, benefiting individuals with conditions like autism and cerebral palsy. This move implements a previous budget announcement by amending the Kerala Motor Vehicle Tax Act.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEHICLE TAX EXEMPTION, DISABLED PERSONS VEHICLE TAX, KERALA MOTOR VEHICLE TAX, MOTOR VEHICLE TAX EXEMPTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY