SignIn
Kerala Kaumudi Online
Friday, 17 July 2026 2.26 PM IST

27 കിലോമീറ്റർ മൈലേജ്, അഞ്ച് ലക്ഷം മുതൽ വില, ഹ്യുണ്ടായിയുടെ ഈ കുഞ്ഞൻ എസ്‌യുവി വിൽപനയിൽ കുതിക്കുന്നു

hyundai
ഹ്യുണ്ടായ് എക്‌സ്റ്റർ ഉൾവശം

മൈക്രോ എസ്‌യുവികളിലെ അതികായൻ കഴിഞ്ഞ കുറച്ചുനാളുകളായി ടാറ്റ തന്നെയാണ്. ടാറ്റയുടെ പഞ്ച് 2025ൽ ജൂൺ വരെ 81,665 .യൂണിറ്റാണ് വിറ്റിരുന്നതെങ്കിൽ ഇത്തവണ 1,10,161 യൂണിറ്റുകളാണ് വിറ്റുപോയത്. വിൽപനയിലെ വർദ്ധന 35 ശതമാനം. 2025 ജൂൺമാസത്തിൽ മാത്രം വിൽപന 10446 യൂണിറ്റായിരുന്നു ഇത്തവണ അത് 21,006 ആയി കുതിച്ചുയർന്നു. വർദ്ധനവ് 101 ശതമാനം.

രണ്ടാം സ്ഥാനത്തുള്ളതും ടാറ്റയുടെതന്നെ നെക്‌സോൺ ആണ്. 2025 ജൂണിൽ 11,602 യൂണിറ്റുകളാണ് വിറ്റുപോയതെങ്കിൽ ഇത്തവണ അത് 18,335 ആയി ഉയർന്നു. പ്രതിവർഷ വർദ്ധന 58 ശതമാനം. ഈ സെഗ്‌മെന്റിൽ ഹ്യുണ്ടായി അവതരിപ്പിച്ച മോഡലുകളിൽ മുന്നിൽ വെന്യു ആണ് 10,776 യൂണിറ്റുകളാണ് ഇത്തവണ വിറ്റുപോയത്. എന്നാൽ ഹ്യുണ്ടായിയുടെ മറ്റൊരു മോഡൽ ഈ സെഗ്‌മെന്റിൽ അത്ര മോശമല്ലാത്തൊരു പ്രകടനം കഴിഞ്ഞമാസം കാഴ്‌ചവച്ചു. എക്‌സ്‌‌റ്റർ ആണ് ആ വാഹനം.

ആദ്യം പുറത്തിറങ്ങിയപ്പോൾ മികച്ച വിൽപന കാണിച്ച മോഡൽ ഇടക്കാലത്ത് കുത്തനെ താഴേക്ക് പോകുന്നതാണ് കണ്ടത്. ഇതിനിടെ മാർച്ച് മാസത്തോടെ പുതിയ ഫേസ്‌ലിഫ്റ്റ് നടത്തി മുഖംമിനുക്കി എക്‌സ്റ്ററിനെ ഹ്യുണ്ടായി ഇന്ത്യൻ റോഡുകളിലെത്തിച്ചു. ഇതോടെ വിൽപന പടിപടിയായി തിരികെവരുന്ന കാഴ്‌ചയാണ് കാണുന്നത്.

2025 ജൂണിൽ 5873 യൂണിറ്റുകളാണ് വിറ്റുപോയതെങ്കിൽ ഇത്തവണ അത് 8154 ആയി ഉയർന്നു. വിൽപനയിലെ വർദ്ധന 38 ശതമാനം. ഇഎക്‌സ്, ഇക്‌സ്(ഒ), എസ്, എസ്(ഒ), എസ്എക്‌സ്, എസ്എ‌ക്‌സ് (ഒ), എസ്‌എക്‌സ് (ഒ) കണക്‌ട്, നെറ്റ് എഡിഷൻ എന്നിങ്ങനെ നിരവധി വേരിയന്റുകളിൽ എക്‌സ്റ്റർ സ്വന്തമാക്കാം. ആറ് എയർബാഗുകൾ, ആറ് ലക്ഷത്തിൽ താഴെ മാത്രം വില, 1.2 ലിറ്റർ കാപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ സുരക്ഷിതവും ശക്തവുമായ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ ഫോർമുലയുമടങ്ങിയ മൈക്രോ എസ്‌യുവിയാണ് ഇത്.

5.81 ലക്ഷം മുതൽ 9.61 ലക്ഷം വരെയാണ് വിവിധ വേരിയന്റുകളിലായി എക്‌സ്റ്ററിന്റെ എക്‌സ്‌ഷോറൂം വില. 5 സ്‌പീഡ് മാനുവൽ അഥവാ എഎംടി ഗിയർബോസ് ഓപ്‌ഷനിലാണ് ലഭ്യമാകുക. 83ബിഎച്ച്പി കരുത്തിൽ 114എൻഎം ടോർക്ക് വരെ ഉൽപാദിപ്പിക്കാൻ കഴിയും. പെട്രോൾ മാനുവൽ മോഡലിന് 19.4 ആണ് മൈലേജ്, എഎംടിക്കാകട്ടെ 19.2 ലഭിക്കും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലിന് മികച്ച മൈലേജുമുണ്ട്. മ1സിഎൻജി വേരിയന്റിന് 68 ബിഎച്ച്പി കരുത്തിൽ 95.2എൻഎം ടോർക്ക് ഉൽപാദിപ്പിക്കാനാകും. 27.1 കിലോമീറ്ററാണ് മൈലേജ്.

exter
എക്‌സ്റ്റർ

കാഴ്‌‌ചയിലും മികവാർന്നതാണ് എക്‌സ്റ്റർ. ഗംഭീരമായ ബ്‌ളാക്ക്‌ ഗ്രില്ലും, മുന്നിലും പിന്നിലും ബമ്പറും, പുത്തൻ ടെയ്‌ൽഗേറ്റ് എന്നിവ ഇതിനുണ്ട്. മറ്റനവധി കസ്റ്റമർ ഫ്രണ്ട്‌ലി അപ്‌ഡേറ്റുകളുമായി എക്‌സ്റ്റർ മികച്ച മടങ്ങിവരവാണ് നടത്തിയിരിക്കുന്നത്.

English Summary

Tata continues to dominate the micro SUV segment, with the Punch recording impressive sales growth. Sales of the Tata Punch rose from 81,665 units in the first half of 2025 to 110,161 units during the same period this year, marking a 35% increase. Meanwhile, the Hyundai Exter also delivered a respectable performance in the segment last month.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HYUNDAI, MICRO SVU, SALES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY