വാഷിംഗ്ടൺ: ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ തിങ്കളാഴ്ച പുലർച്ചെയാണ്. ലോകമെങ്ങും ഫുട്ബോളിന്റെ ആവേശം പരകോടിയിലെത്തിയിരിക്കുകയാണ്. ഈ ആവേശം മൈതാനങ്ങൾക്കൊപ്പം ബാറുകളിലും പബ്ബുകളിലും അലടയിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വൻ തകർച്ചയെ മുന്നിൽക്കണ്ടിരുന്ന അമേരിക്കൻ ബിയർ വിപണിക്ക് ലോകകപ്പ് പുതുശ്വാസം നൽകിയിരിക്കുകയാണ്. മത്സരം നടക്കുന്ന നഗരങ്ങൾക്കൊപ്പം മറ്റിടങ്ങളിലും ബിയർ വില്പന കുതിച്ചുകയറുകയാണ്. ഇപ്പോഴത്തേത് സർവകാല റെക്കോഡെന്നാണ് റിപ്പോർട്ട്.
ലോകകപ്പിന് തൊട്ടുമുമ്പുണ്ടായിരുന്നതിനെക്കാൾ പതിനഞ്ചുശതമാനത്തിലേറെ വർദ്ധനവുണ്ടായെന്നാണ് ബിയർ ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത്. ലോകകപ്പ് വേദിയാകുന്ന നഗരങ്ങളിലെ റസ്റ്റോറന്റുകളിലും പബ്ബുകളിലും ബാറുകളിലുമാണ് വില്പന കൂടുതൽ. ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് കുപ്പികളിലും കാനുകളിലുമായി വിൽക്കുന്ന പാക്കേജ്ഡ് ബിയറുകൾക്കാണ്. ഇവയ്ക്ക് നേരത്തേ ഉണ്ടായിരുന്നതിനെക്കാൾ 19.2 ശതമാനം ഡിമാൻഡാണ് വർദ്ധിച്ചത്.
ഡ്രാഫ്റ്റ് ബിയറിനാണ് തൊട്ടടുത്ത സ്ഥാനം. ടാപ്പുകളിൽ നിന്ന് നേരിട്ടുനൽകുന്നതാണ് ഇത്തരം ബിയർ. മത്സരം നടക്കുന്ന നഗരങ്ങളിൽ ഈ ബിയറിന്റെ വില്പന 14.21 ശതമാനമാണ് വർദ്ധിച്ചത്. കളികാണാനെത്തുന്നവർക്ക് ഏറെ താൽപ്പര്യവും ഇവയോടാണ്. മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് സ്റ്റേഡിയത്തിനുള്ളിൽ ഈ ബിയറിന് വില രണ്ടായിരം രൂപവരെയാണ്. എങ്കിലും ആരാധകർക്ക് ഒരു കുറവുമില്ല.
സ്കോട്ട്‌ലൻഡ് ആരാധകർക്കാണ് ഏറെ ബിയർപ്രേമം. ശരിക്കും ഇവർ ബിയർ കുടിച്ചുതീർക്കുകയായിരുന്നു. ഇവർ എത്തിയതോടെ പലയിടങ്ങളിലും ബിയർ സ്റ്റോക്ക് തീർന്നതിനാൽ കൂടുതൽ സ്റ്റോക്ക് എത്തിക്കേണ്ടിയും വന്നു. ഇത് കമ്പനികൾക്ക് വൻ ലാഭമാണ് ഉണ്ടാക്കിയത്. തിങ്കളാഴ്ച കഴിയുന്നതോടെ ബിയർ വില്പന പഴയതുപോലെ കൂപ്പുകുത്തുമോ എന്ന ആശങ്കയും കമ്പനികൾക്കുണ്ട്.
The ongoing Football World Cup has significantly revitalized the American beer market, driving sales to an all-time record. Overall sales increased over 15% compared to pre-tournament levels. Packaged beer saw a 19.2% rise, and draft beer sales in host cities grew by 14.21%. High consumption, particularly by Scottish fans, led to widespread restocking, providing a major boost to the industry.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |