SignIn
Kerala Kaumudi Online
Monday, 29 June 2026 9.36 PM IST

ഗൾഫിലെ മണലാരണ്യങ്ങൾ കീഴടക്കാൻ ടാറ്റയുടെ പുതിയ ഇവി; ഒറ്റ ചാർജിൽ 500 കിലോമീറ്റർ,​ ഞെട്ടിച്ച് റേഞ്ചും ഫീച്ചറുകളും

tata-sierra-ev
എസ്‌യുവി ടാറ്റ സിയറ ഇവി

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം ഇലക്ട്രോണിക് എസ്‌യുവി 'സിയറ ഇവി' നാളെ വിപണിയിലേക്ക്. ഇതിന് മുന്നോടിയായി, ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ മണൽക്കുന്നുകളിലൊന്നായ അബുദാബിയിലെ 'തൽ മുരീബ് മരുഭൂമിയിലൂടെ സിയറ ഇവി കുതിച്ചുയരുന്ന പ്രൊമോഷൻ വീഡിയോ ടാറ്റ പുറത്തുവിട്ടു. വാഹനത്തിന്റെ കരുത്തും ഓഫ്‌റോഡ് ശേഷിയും വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ.

500 കിലോമീറ്ററിലധികം റേഞ്ച്

സിയറയുടെ ഡ്രൈവിംഗ് റേഞ്ചാണ് വീഡിയോയിൽ ഏറ്റവും ശ്രദ്ധേയമായത് . വാഹനത്തിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 80 ശതമാനം ബാറ്ററി ചാർജുള്ളപ്പോൾ 424 കി.മീ റേഞ്ച് ബാക്കിയുള്ളതായാണ് കാണിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം (ഏകദേശം 530 കി.മീ വരെ) റേഞ്ച് ലഭിക്കുമെന്നാണ്. എന്നാൽ ടാറ്റ ഇതിന്റെ ഔദ്യോഗിക സർട്ടിഫൈഡ് റേഞ്ചിന്റെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽ 19 മുതൽ 25 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില.

ബൂസ്റ്റ് മോഡും ടെറൈൻ മോഡും (Terrain Modes)

ടാറ്റ ഹാരിയർ ഇവിക്ക് സമാനമായി വേറിട്ട ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താൻ കഴിയുന്ന 'ടെറൈൻ മോഡുകൾ' സിയറയ്ക്കും ഉണ്ടാകുമെന്നാണ് കമ്പനി സ്ഥിരീകരിക്കുന്നത്. മണൽക്കുന്നുകൾ കയറുമ്പോൾ ഡിസ്‌പ്ലേയിൽ 'സാൻഡ് മോഡ്' തെളിയുന്നത് പ്രത്യേകതയാണ്. ഇതിനുപുറമെ, കുത്തനെയുള്ള കയറ്റങ്ങൾ കയറുന്നതിന് തൊട്ടുമുമ്പ് വാഹനത്തിന് പരമാവധി പവറും ടോർക്കും നൽകുന്ന ബൂസ്റ്റ് മോഡും ഇതിലുണ്ട്. ഓഫ്‌റോഡിംഗിലും ഓവർടേക്കിംഗിലും ഈ ഫീച്ചർ ഏറെ സഹായകരമാകും.

ക്വാഡ് വീൽ ഡ്രൈവ് കരുത്ത്

രണ്ട് മോട്ടോറുകൾ ഉപയോഗിച്ചുള്ള ഓൾവീൽ ഡ്രൈവ് സംവിധാനവുമായാണ് സിയറ ഇവി വിപണിയിലെത്തുന്നത്. ഇതിനെ 'ക്വാഡ് വീൽ ഡ്രൈവ്' എന്നാണ് ടാറ്റ വിശേഷിപ്പിക്കുന്നത്. മുൻ ചക്രങ്ങളിലേക്കും പിൻ ചക്രങ്ങളിലേക്കുമുള്ള പവർ വിതരണം കൃത്യമായി നിയന്ത്രിക്കുന്നതിലൂടെ മണൽ നിറഞ്ഞ റോഡുകളിലും ഓഫ്‌റോഡ് പാതകളിലും മികച്ച ഗ്രിപ്പും സ്റ്റെബിലിറ്റിയും വാഹനത്തിന് ലഭിക്കും.

ഡിസൈനിലെയും ഫീച്ചറുകളിലെയും പുതുമകൾ
മുൻപ് അവതരിപ്പിച്ച സിയറ ഐസിഇ മോഡലിന് സമാനമായ അലോയ് വീലുകളാണ് ഇതിലുള്ളത്. കൂടാതെ ബോഡിക്ക് ചുറ്റും ഗ്രേ നിറത്തിന് പകരം തിളങ്ങുന്ന കറുപ്പ് ക്ലാഡിംഗും നൽകിയിരിക്കുന്നു. ഉള്ളിലേക്ക് കടന്നാൽ തിളങ്ങുന്ന കറുപ്പ് ഫിനിഷുള്ള സ്റ്റിയറിംഗ് വീലും അതിൽ പ്രകാശിക്കുന്ന ടാറ്റയുടെ ലോഗോയും കാണാം. ഡ്രൈവർക്ക് റോഡിൽ നിന്ന് ശ്രദ്ധ മാറാതെ തന്നെ വിവരങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന 'ഹെഡ്അപ്പ് ഡിസ്‌പ്ലേ' (എച്ച്‌യുഡി) ഫീച്ചറും വാഹനത്തിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, TATA SIERRA EV, TATA SIERRA EV LAUNCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE