SignIn
Kerala Kaumudi Online
Saturday, 05 September 2026 1.38 AM IST

സോണിയയുടെ ആത്മകഥ ഇനി ഹാർപ്പർ കോളിൻസിന്

1

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോംഗിംഗ്: എ ജേർണി ഒഫ് ലവ്' ഇനി ഹാർപ്പർകോളിൻസ് ഇന്ത്യ പ്രസിദ്ധീകരിക്കും. നവംബർ 10ന് പുസ്തകം പുറത്തിറക്കുമെന്ന് ഹാർപ്പർകോളിൻസ് അറിയിച്ചു. പുസ്തകം പ്രസിദ്ധീകരിക്കാനിരുന്ന പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതിന് പിന്നാലെയാണ് ഹാർപ്പർകോളിൻസ് പ്രസാധനാവകാശം ഏറ്റെടുത്തത്. കൈയെഴുത്തുപ്രതിയിലെ ഉള്ളടക്കത്തിൽ മാറ്റം വരുത്തുന്നതും ചില ഭാഗങ്ങൾ ഒഴിവാക്കുന്നതും സംബന്ധിച്ച് പെൻഗ്വിനും സോണിയ ഗാന്ധിയുമായുളള അഭിപ്രായവ്യത്യാസമാണ് പ്രസാധനക്കരാർ അവസാനിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ട്.

രാഷ്ട്രീയമായി വിവാദമായേക്കാവുന്ന പരാമർശം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മാറ്റം വരുത്താൻ പെൻഗ്വിൻ ആവശ്യപ്പെട്ടതായും സോണിയ വഴങ്ങിയില്ലെന്നുമായിരുന്നു റിപ്പോർട്ടുകൾ. പെൻഗ്വിൻ പിന്മാറിയതോടെ പുസ്തകം പുറത്തിറക്കുന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിനിടെയാണ് ഹാർപ്പർകോളിൻസ് പ്രസാധനം ഏറ്റെടുത്തത്. സോണിയയുടെ വ്യക്തിജീവിതവും രാഷ്ട്രീയയാത്രയും ഉൾപ്പെടുന്നതാണ് ആത്മകഥ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONIA GANDHI, SONIA GANDHI AUTOBIOGRAPHY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360