SignIn
Kerala Kaumudi Online
Thursday, 18 June 2026 11.31 PM IST

ആഡംബര വാഹനശേഖരത്തിൽ പുതിയ അംഗം;  ബിഎംഡബ്ല്യു ഫൈവ് സീരീസ് സ്വന്തമാക്കി ഉണ്ണി മുകുന്ദൻ

unni-mukundan

ആഡംബര വാഹനശേഖരത്തിൽ പുതിയ അംഗത്തെ എത്തിച്ച് നടൻ ഉണ്ണിമുകുന്ദൻ. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ ഫൈവ് സീരീസാണ് നടൻ സ്വന്തമാക്കിയത്. ലാൻഡ് റോവർ ഡിഫൻഡർ, മിനി കൺട്രിമാൻ ‌ജെഎസ്ഡബ്ള്യു ഇലക്‌ട്രിക് എന്നിവയാണ് ഉണ്ണിമുകുന്ദന്റെ ഗ്യാരേജിലുള്ള മറ്റ് വാഹനങ്ങൾ. ഏകദേശം 73 ലക്ഷം രൂപയാണ് ഈ ആഡംബര സെഡാൻ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

കേരളത്തിലെ ബിഎംഡബ്ള്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്. ഫൈവ് സീരീസിന്റെ ലോംഗ് വീൽബേസ് പതിപ്പായ 530 എൽഐഎം സ്‌പോർട്ടാണ് ഉണ്ണി തിരഞ്ഞെടുത്തത്. ഫൈറ്റോണിക് ബ്ളൂ മെറ്റാലിക് ആണ് വാഹനത്തിന്റെ കളർ. ഫൈവ് സീരീസ് വാഹനനിരയിൽ ഈയൊരു പതിപ്പ് മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ വില്പനയ്ക്ക് എത്തുന്നത്.

റെഗുലർ ഫൈവ് സീരീസിനെക്കാലുള്ള വലിപ്പമാണ് ലോംഗ് വീൽബേസ് മോഡലിന്റെ പ്രധാന സവിശേഷത. 5175 എം.എം. നീളം, 1900 എം.എം. വീതി, 1520 എം.എം. ഉയരം എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകൾ. 3105 എംഎം വീൽബേസാണ് ഇതിലുള്ളത്. ബി.എം.ഡബ്ല്യുവിന്റെ മാട്രിക്സ് എല്‍ഇഡി അഡാപ്റ്റീവ് ട്വിന്‍ ഹെഡ് ലാമ്പ്, കിഡ്നി ഷേപ്പ് ഗ്രില്ല് എന്നിവയാണ് ഫൈവ് സീരീസിലുമുള്ളത്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഡി.ആര്‍.എല്‍, ടേണ്‍ ഇന്റിക്കേറ്റ‌ർ എന്നിവയുടെ ഡിസൈന്‍ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. എല്‍ ഷേപ്പിലാണ് എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ് ഒരുക്കിയിരിക്കുന്നത്. ക്രോമിയം അലങ്കാരങ്ങളും വാഹനത്തിന്റെ പല ഭാഗത്തായും നല്‍കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, UNNI MUKUNDAN, BMW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY