SignIn
Kerala Kaumudi Online
Sunday, 26 July 2026 7.36 PM IST

മുടി വേഗത്തിൽ വളരും, നര മാറും, താരൻ വരില്ല; ഈ മാജിക്കൽ ഹെയർ സ്‌പ്രേ പരീക്ഷിച്ച് നോക്കൂ, ഉടൻ ഫലം

beauty

അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇതിൽ പലരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ ഉപയോഗിച്ചാണ് മുടി കറുപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഡൈയുടെ അമിതമായ ഉപയോഗം മുടിയുടെ ആരോഗ്യം നഷ്‌ടപ്പെടുന്നതിനും താരൻ മുടികൊഴിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. എന്നാൽ, ഈ പ്രശ്‌നങ്ങളൊന്നുമില്ലാതെ മുടി കറുപ്പിക്കാം. മാത്രമല്ല, ഈ സ്‌പ്രേ ഉപയോഗിച്ചാൽ മുടി നല്ല കട്ടിയായി വളരും. താരൻ, മുടി പൊട്ടി പോകൽ തുടങ്ങിയ പ്രശ്‌നങ്ങൾ മാറാൻ ഈ ഒരു മാർഗം ഉപയോഗിച്ചാൽ മതി. ഈ ഹെയർ സ്‌പ്രേ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെള്ളം - 1 ഗ്ലാസ്

ഉലുവ - 1 ടീസ്‌പൂൺ

കറുത്ത എള്ള് - 1 ടീസ്‌പൂൺ

വൈറ്റമിൻ ഇ കാപ്‌സ്യൂൾ - 1 എണ്ണം

റോസ് മേരി എസൻഷ്യൽ ഓയിൽ - 3 തുള്ളി

തയ്യാറാക്കുന്ന വിധം

വെള്ളത്തിലേക്ക് ഉലുവയും എള്ളും ചേർത്ത് തിളപ്പിച്ച് അരഗ്ലാസ് വെള്ളമാക്കി കുറുക്കിയെടുക്കുക. ശേഷം തണുക്കുമ്പോൾ ഇതിനെ ഒരു സ്‌പ്രേ ബോട്ടിലിലാക്കി അതിലേക്ക് വൈറ്റമിൻ ഇ കാപ്‌സ്യൂളും റോസ് മേരി എസൻഷ്യൽ ഓയിലും ചേർത്ത് നന്നായി യോജിപ്പിച്ച് ശിരോചർമത്തിലും മുടിയിലും പുരട്ടാവുന്നതാണ്. അലർജിയുള്ളവർ ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക. അല്ലാത്തവർ ഈ സ്‌പ്രേ കഴുകി കളയേണ്ട ആവശ്യമില്ല. ഇത് രാത്രി ഉപയോഗിക്കുന്നതാണ് ഉത്തമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY TIPS, HAIRCARE TIPS, HAIRDYE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY