SignIn
Kerala Kaumudi Online
Tuesday, 14 July 2026 1.55 PM IST

മുടി പട്ടുപോലെ തിളങ്ങാനും തഴച്ചുവളരാനും വീട്ടിലുണ്ട് സൂത്രം! അഞ്ച് ചേരുവകൾ കൊണ്ട് 'മാജിക് ഡ്രിങ്ക്' തയ്യാറാക്കാം

magic-drink-for-hair-
പ്രതീകാത്മക ചിത്രം

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ഇടതൂർന്ന തലമുടി പലരുടെയും സ്വപ്നമാണ്. പക്ഷേ തിരക്കിട്ട ജീവിതത്തിൽ പലർക്കും മുടിയെ ശരിയായ രീതിയിൽ സംരക്ഷിക്കാനോ പരിപാലിക്കാനേ കഴിയാറില്ല. ചില ശീലങ്ങളിൽ വരുത്തുന്ന മാറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന പൊടിക്കൈകളും ഉണ്ടെങ്കിൽ തന്നെ മുടിയഴക് ഇരട്ടിയാക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

മുടികൊഴിച്ചിലും മുടി വളരാത്തതുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാനപ്രശ്നം. ഭക്ഷണശീലങ്ങൾ, സമ്മർദ്ദം, പോഷകക്കുറവ്, അന്തരീക്ഷത്തിലെ മലിനീകരണം തുടങ്ങി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. പ്രകൃതിദത്ത മാർഗങ്ങളിലൂടെ തന്നെ ഒരുപരിധിവരെ ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കും. കറിവേപ്പില, നെല്ലിക്ക, പുതിനയില, ഇഞ്ചി, നാരങ്ങാനീര് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ മാജിക് ഡ്രിങ്ക് മുടിയുടെ തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കും.

ആവശ്യമായ സാധനങ്ങൾ

  • കറിവേപ്പില – ഒരു പിടി
  • നെല്ലിക്ക – 2 എണ്ണം
  • പുതിനയില – ഒരു ചെറിയ പിടി
  • ഇഞ്ചി – ഒരു ചെറിയ കഷണം
  • നാരങ്ങാനീര് – ഒരു ടീസ്പൂൺ
  • വെള്ളം – ഒരു ഗ്ലാസ്
  • തേൻ – ആവശ്യത്തിന്

ആദ്യത്തെ നാല് ചേരുവകളും ഒപ്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം നാരങ്ങാനീര് ചേർത്ത് കുടിക്കാം. ആവശ്യമെങ്കിൽ ചെറിയ അളവിൽ തേൻ ചേർക്കാം.

കറിവേപ്പിലയിൽ ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയതിനാൽ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായകരമാണ്. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി കൊളാജൻ രൂപീകരണത്തിനും മുടിയുടെ കരുത്തിനും ഉത്തമമാണ്. പുതിനയില ശരീരത്തിന് ഉന്മേഷം നൽകുന്നതിനൊപ്പം ആന്റിഓക്‌സിഡന്റുകൾ ലഭ്യമാക്കുന്നു.

English Summary

Healthy, shiny, and thick hair is a dream for many, but stress, poor diet, nutrient deficiencies, and pollution often lead to hair fall and slow hair growth. A natural drink made with curry leaves, Indian gooseberry (amla), mint leaves, ginger, lemon juice, water, and honey may help improve overall hair health. Curry leaves are rich in iron and antioxidants, while amla provides vitamin C that supports collagen production and strengthens hair. Mint offers antioxidants and refreshes the body, making this nutrient-rich drink a healthy addition to a balanced lifestyle for better hair care.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOMEMADE JUICE, JUICE FOR HAIR GROWTH, HEALTHY DRINK, HEALTHY HAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY