മാറുന്ന കാലാവസ്ഥയും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മുടിയുടെ വളർച്ചയെ സാരമായി ബാധിക്കാറുണ്ട്. ശരിയായ രീതിയിൽ കേശസംരക്ഷണം ചെയ്‌തില്ലെങ്കിൽ മുടികൊഴിച്ചിൽ രൂക്ഷമാകുന്നതിന് കാരണമാകും. മുടിയുടെ അറ്റം പൊട്ടിപ്പോകുന്നതിനും ബലം കുറയുന്നതിനും കാരണവും ശരിയായ സംരക്ഷണം ഇല്ലാത്തതാണ്. ഈ പ്രശ്‌നത്തിനെല്ലാം പരിഹാരം നൽകുന്ന ഒരു ഹെയർപാക്ക് പരിചയപ്പെടാം. പ്രശ്‌നങ്ങൾ മാറ്റുന്നതിന് മാത്രമല്ല, മുടി വളർച്ച ഇരട്ടിയാക്കാനും ഇത് സഹായിക്കും.
കറ്റാർവാഴ ജെൽ - 3 ടേബിൾസ്‌പൂൺ
ചെമ്പരത്തി പൂവിന്റെ പൊടി/ പൂവ് - 3 ടേബിൾസ്‌പൂൺ/ 5 എണ്ണം
ഫ്ലാക്‌സീഡ് ജെൽ - 3 ടേബിൾസ്‌പൂൺ
ചെമ്പരത്തിപ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ കറ്റാർവാഴ ജെല്ലും ഫ്ലാക്‌സീഡ് ജെല്ലും ചേർത്ത് യോജിപ്പിച്ച് ശിരോചർമത്തിലും മുടിയിലും പുരട്ടാവുന്നതാണ്. പകരം ചെമ്പരത്തിപ്പൂവും ഫ്രഷ് കറ്റാർവാഴ ജെല്ലുമാണെങ്കിൽ ഇവ അരച്ച് അരിച്ചെടുത്തശേഷം ഫ്ലാക്‌സീഡ് ജെല്ലിനൊപ്പം യോജിപ്പിച്ച് പുരട്ടുക.
വെളിച്ചെണ്ണ അല്ലെങ്കിൽ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ പുരട്ടി 10 - 15 മിനിട്ട് നന്നായി മസാജ് ചെയ്യുക. ശേഷം നേരത്തേ തയ്യാറാക്കിവച്ച പാക്ക് പുരട്ടുക. ശിരോചർമം മുതൽ മുടിയുടെ അറ്റം വരെ പുരട്ടണം. 30 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ മുടിയുടെ ആരോഗ്യം വദ്ധിക്കുന്നത് നിങ്ങൾക്ക് കാണാം.
A homemade hair pack made with aloe vera gel, hibiscus, and flaxseed gel may help nourish the scalp, reduce hair fall, and improve hair health. Apply it once a week after an oil massage, leave it on for 30 minutes, and rinse. While it may support healthy hair, claims of doubling hair growth are not scientifically established.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |