നല്ല തഴച്ചുവളർന്ന ചുരുണ്ടമുടിയുള്ള പഴയ ഫോട്ടോകൾ നോക്കി 'എനിക്കെത്ര നല്ല കട്ടിയുള്ള കറുത്തമുടിയുണ്ടായിരുന്നതാ?' എന്ന് വിഷമത്തോടെ അയവിറക്കുന്നവർ ഇക്കാലത്ത് ധാരാളമായുണ്ട്. സ്‌ട്രെസ് കൊണ്ടും പാരമ്പര്യ ഘടകം കൊണ്ടും മറ്റും മുടി വല്ലാതെ കൊഴിഞ്ഞുപോകുകയും ഉള്ളില്ലാതാകുകയും അകാലനര വന്ന് ഭംഗി നഷ്‌ടപ്പെടുകയും എല്ലാം ചെയ്‌തവരുടെ മനോവിഷമം ആര് മനസിലാക്കാൻ? ഈ പ്രശ്‌നം പരിഹരിക്കാൻ വിലയേറിയതോ കെമിക്കലുകൾ ചേർത്ത ഉടൻ ഫലം നൽകുന്നതോ ആയ വസ്‌തുക്കൾ തലയിൽ പരീക്ഷിച്ചാൽ അതുചിലപ്പോൾ മറ്റ് രോഗങ്ങൾക്കും ഇടയാക്കിയേക്കാം. ഈ കുഴപ്പമൊന്നുമില്ലാതെ നാച്ചുറലായി ക്രമേണ മുടി ആരോഗ്യമുള്ളതാകാനും അകാലനര മാറി കട്ടിയേറിയ മുടി വരാനും എന്തുചെയ്യാൻ കഴിയും?
വഴി നമ്മുടെ അടുക്കളയിൽ തന്നെയുണ്ടെങ്കിലോ? മസാല കറികളിലും അച്ചാറുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന വെളുത്തുള്ളി അകാലനരയെ അകറ്റാൻ മിടുക്കനാണ്. മുടിയുടെ അറ്റം കട്ടികൂട്ടാനും പെട്ടെന്ന് പൊട്ടിപ്പോകുന്നത് തടയാനും വെളുത്തുള്ളി നല്ലതാണ്. കാരണം വെളുത്തുള്ളിയിൽ കാൽസ്യം, സെലിനിയം, സിങ്ക് എന്നീ ധാതുക്കളുണ്ട്. ഇവ മൂലം മുടിയ്‌ക്ക് സ്വാഭാവിക കറുപ്പ് നിറം കിട്ടുമെന്ന് മാത്രമല്ല ശിരോചർമ്മത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കാനും താരൻ, ചൊറിച്ചിൽ, ഫംഗൽ ബാധ ഇവ തടയാനും ഇടയാക്കും.
വെളുത്തുള്ളി, തൈര്, തേൻ എന്നിവ ചേർത്ത് ഒരുഗ്രൻ ഹെയർമാസ്‌ക് തയ്യാറാക്കി ഉപയോഗിച്ചാൽ തലമുടിയിലെ പ്രശ്നങ്ങൾ അകറ്റാം. ഇതിനായി വേണ്ടത്
ഒരു ടേബിൾ സ്‌പൂൺ വെളുത്തുള്ളി പേസ്റ്ര്, രണ്ട് ടേബിൾ സ്‌പൂൺ തൈര്, ഒരു ടീസ്‌പൂൺ തേനും. ഇവ ചേർത്ത് ശിരോചർമ്മം മുതൽ തലമുടിയുടെ അറ്റംവരെ പുരട്ടുക,ശരിയായി പുരട്ടി എന്ന് ഉറപ്പാക്കിയ ശേഷം ഒരു ഷവർ ക്യാപ്പ് തലയിൽ ധരിക്കണം. ഇനി 40 മിനുട്ട് കഴിഞ്ഞ് ഇതുമാറ്റി കഴുകിക്കളയണം. ഇടയ്‌ക്കിടെ ഇത് ചെയ്‌താൽ ക്രമേണ മുടി കട്ടിയേറി കറുത്ത് വളർന്നുവരുന്നത് കാണാം. വെളുത്തുള്ളിയുടെ അളവ് അമിതമാകാതെ ശ്രദ്ധിക്കണം. ഒരു ആരോഗ്യ വിദഗ്ദ്ധനെ കണ്ട് മതിയായ പരിശോധന നടത്തിയ ശേഷം ഇവ ഉപയോഗിക്കുന്നതും ഉചിതമാണ്.
Garlic, a common ingredient in spicy dishes and pickles, is often considered beneficial for hair health. It is claimed to help reduce premature greying, strengthen hair ends, and prevent hair from breaking easily. However, these benefits are not strongly established by scientific evidence.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |