SignIn
Kerala Kaumudi Online
Friday, 11 September 2026 4.11 PM IST

ദിവസ വരുമാനം 13,000 രൂപ, ഒരു മാസത്തെ ലാഭം 2.5 ലക്ഷം; യുവാവിന്റെ പുതിയ കൃഷിരീതി വൻ ഹിറ്റ്

arjun-sabale
അർജുൻ സബളേ

മഹാരാഷ്ട്രയിലെ സംരംഭകനായ അർജുൻ സബളേ എന്ന യുവാവിന്റെ കൃഷിരീതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രതിദിനം 12,000 രൂപയിലധികം വരുമാനമാണ് ഈ യുവാവിനുള്ളത്. തലമുറകളായി അർജുൻ സബളെയുടെ കുടുംബം മുംബയ് വിപണിയെ ലക്ഷ്യമാക്കി ചെണ്ടുമല്ലിയും ജമന്തിയും ഒക്കെയായിരുന്നു കൃഷി ചെയ്തിരുന്നത്. എന്നാൽ ഇതിന് വലിയ മത്സരമേറിയതോടെ അധ്വാനത്തിന് അനുസരിച്ചുള്ള ആദായം കിട്ടാതെ വന്നു. ഈ സമയം ബിഎസ്‌സി അഗ്രികൾച്ചർ വിദ്യാർത്ഥിയായ സബളേ കൃഷിയെ മറ്റൊരു തലത്തിൽ കണ്ടു.

തുറസായ നിലങ്ങളിലെ പരമ്പരാഗത കൃഷിക്ക് പകരം പോളിഹൗസുകൾ ഉപയോഗിച്ചുള്ള നിയന്ത്രിത കൃഷിരീതി അർജുന്റെ ശ്രദ്ധയിൽപ്പെട്ടു. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ച് മികച്ച ഗുണനിലവാരമുള്ള പൂക്കൾ വർഷം മുഴുവൻ ഉൽപാദിപ്പിക്കാൻ പോളിഹൗസുകൾക്ക് കഴിയുമെന്ന് അർജുൻ തിരിച്ചറിഞ്ഞു.

2015 -16 കാലഘട്ടത്തിൽ സബളേ തന്റെ വലിയ സ്വപ്നത്തിന് തുടക്കം കുറിച്ചത്. സ്വന്തം സ്ഥലത്തിലെ കാൽ ഏക്കറിൽ ഒരു ചെറിയ പോളിഹൗസ് നിർമിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയായിരുന്നു നിർമാണച്ചെലവ്. 12 രൂപ നിരക്കിൽ റോസച്ചെടികൾ വാങ്ങി. തുടക്കത്തിലെ പ്രതിസന്ധികൾ നിറഞ്ഞ അഞ്ചാറ് മാസങ്ങൾക്ക് ശേഷം ആ ചെറിയ സ്ഥലത്ത് നിന്ന് പ്രതിദിനം 500 റോസാപ്പൂക്കൾ ഉൽപാദിപ്പിക്കാൻ തുടങ്ങി. പ്രാദേശിക വിപണിയിൽ പൂവൊന്നിന് അഞ്ച് രൂപ നിരക്കിൽ വിറ്റഴിച്ചപ്പോൾ ദിവസവും 2,500 രൂപ ലഭിച്ചു.

പിന്നാലെ അർജുൻ തന്റെ ഫാം ഒരു ഏക്കറിലേക്ക് വ്യാപിപ്പിച്ചു. റോസാപ്പൂകൾക്കൊപ്പം ഗെർബറ പൂക്കളും അദ്ദേഹം ഉൾപ്പെടുത്തി. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഏക്കർ ഫാമായി മാറിയ ഭൂമിയിൽ 16,000 റോസാച്ചെടികളും 16,000 ഗെർബറ ചെടികളുമുണ്ട്. ഡച്ച് ഹൈബ്രിഡ് ടീ റോസ് ഇനത്തിൽപ്പെട്ട 'ടോപ്പ് സീക്രട്ട്' എന്ന റോസ് ഇനമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

കടും ചുവപ്പ് നിറവും നീണ്ട ആയസുള്ള ഈ പൂക്കൾക്ക് വിപണിയിൽ വൻ ഡിമാൻഡാണ്. റോസാപ്പൂക്കൾ: പ്രതിദിനം 1,000 എണ്ണം (വില: ഒന്നിന് അഞ്ച് രൂപ), ഗെർബറ പൂക്കൾ: പ്രതിദിനം 2,000 എണ്ണം (വില: നാല് രൂപ) 8,000 രൂപ. ഇതുവഴി ദിവസവും 12,000 മുതൽ 13,000 രൂപവരെയാണ്. മാസം 3.5 ലക്ഷം രൂപയിലധികം വിറ്റുവരവ് നേടുന്നുണ്ട്. ചെലവ് മാറ്റിനിർത്തിയാൽ പ്രതിമാസം ഏകദേശം 2.5 ലക്ഷത്തോളം രൂപയുടെ ലാഭം അർജുന് ലഭിക്കുന്നുണ്ട്.

English Summary

Maharashtra entrepreneur and farmer Arjun Sabale has turned flower farming into a profitable venture using polyhouse cultivation. After moving away from traditional farming, he started with a small polyhouse and gradually expanded his farm to one acre.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUN SABALE, FLOWER FARMING, POLYHOUSE FARMING, ROSE FARMING, GERBERA FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY