മുഖത്ത് ആവി പിടിച്ചാൽ സൗന്ദര്യം വർദ്ധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ മുടിയിൽ ആവി പിടിച്ചാലോ. ഗുണങ്ങൾ പലതാണ്. തലയിലെ സുഷിരങ്ങൾ തുറക്കുന്നതിന് ഏറ്റവും നല്ലതാണ് ആവി പിടിക്കുന്നത്. എണ്ണ തേക്കുന്നതിന് മുൻപ് ഇത്തരത്തിൽ ആവി പിടിക്കുന്നതാണ് ഉചിതം.
ശിരോചർമത്തിലെ സുഷിരങ്ങൾ അടഞ്ഞിരുന്നാൽ എണ്ണ തേക്കുന്നതിന്റെ ഗുണം ലഭിക്കില്ല. അതിനാൽ ആവി പിടിച്ചാൽ അത് മുടിയുടെ വേരുകളെ ബലപ്പെടുത്തും. മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും. ശിരോചർമം വൃത്തിയാക്കുന്നതിനും ആവി പിടിക്കുന്നത് നല്ലൊരു വഴിയാണ്. മുടി ദിവസം കഴുകിയാലും തലയോട്ടിയിലുള്ള എല്ലാ അഴുക്കും നീക്കം ചെയ്യാനായെന്നു വരില്ല. പ്രത്യേകിച്ച് എണ്ണ സ്ഥിരം തേക്കുന്ന ശീലമുള്ളപ്പോൾ.
ദിവസവും മുടിയിൽ ഷാംപൂ ഇടുന്നതും ആരോഗ്യകരമല്ല. മുടിയുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ടു തന്നെ മുടി വൃത്തിയാക്കാനുള്ള വഴിയാണ് ആവി പിടിക്കുന്നത്. മുടി വളരാനുള്ള നല്ലൊരു വഴി കൂടിയാണിത്. മുടിയിലെ അഴുക്കായിരിക്കും മുടി വളരാത്തതിന്റെ ഒരു കാരണം. ഇത് മുടിയുടെ ആരോഗ്യത്തെ ദുർബലമാകും. ശിരോചർമത്തിലെ സുഷിരങ്ങൾ അടഞ്ഞാൽ മുടിയുടെ വളർച്ചയെ അത് ബാധിക്കുകയും ചെയ്യും. മുടിയിൽ ആവി പിടിക്കുന്നത് ഇതിനൊരു പരിഹാരമാണ്. വരണ്ട മുടിയുടെ ഈർപ്പം നിലനിർത്താനുള്ള ഒരു വഴി കൂടിയാണ് ഇത്. മുടിയുടെ വരൾച്ച മുടി കൊഴിച്ചിലിനുള്ള ഒരു കാരണമാണ്.
Steaming the hair and scalp offers significant benefits for hair health. It opens scalp pores, enhancing the absorption of hair oils and strengthening roots. This process effectively cleanses the scalp, reduces hair fall, and promotes healthy hair growth by removing dirt and retaining moisture, addressing issues like dryness and clogged pores.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |