SignIn
Kerala Kaumudi Online
Monday, 27 July 2026 3.27 PM IST

പാടുകൾ മാറി മുഖം പട്ടുപോലെ തിളങ്ങും; വേനൽക്കാലത്ത് ഉപയോഗിക്കാവുന്ന ഫേസ്‌പാക്ക്, ഫലം മിനിട്ടുകൾക്കുള്ളിൽ

beauty

കാലാവസ്ഥ മാറിയതോടെ പലരുടെയും ചർമത്തിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഇത് മാറാനായി കെമിക്കൽ ട്രീറ്റ്‌മെന്റുകൾ തേടിപ്പോകുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, ചൂടും വെയിലും ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൃത്യമായ സംരക്ഷണം ചർമത്തിന് നൽകിയില്ലെങ്കിൽ ഈ കെമിക്കൽ ട്രീറ്റ്‌മെന്റുകൾ ഗുണത്തേക്കാളേറെ ദോഷമാകും സംഭവിക്കുക. അതിനാൽ, ഇത്തരം പ്രശ്‌നങ്ങളൊന്നും വരാതെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫേസ്‌പാക്ക് പരിചയപ്പെടാം. ഇത് ഒറ്റത്തവണ ഉപയോഗിക്കുമ്പോൾ തന്നെ മുഖത്തെ കരിവാളിപ്പ് മുഴുവൻ മാറും. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തി തിളക്കം തരുന്നത് നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും.

ആവശ്യമായ സാധനങ്ങൾ

പച്ചരി - 2 ടേബിൾസ്‌പൂൺ

ഉരുളക്കിഴങ്ങ് അരിഞ്ഞത് - 2 ടേബിൾസ്‌പൂൺ

തൈര് - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് അരിയും ഉരുളക്കിഴങ്ങും ചേർത്ത് നന്നായി വേവിച്ചെടുക്കുക. തണുക്കുമ്പോൾ ഇതിനെ നന്നായി അരച്ചെടുക്കണം. ശേഷം തൈര് കൂടി ചേർത്ത് യോജിപ്പിച്ച് 15 മിനിട്ട് അടച്ചുവയ്‌ക്കുക.

ഉപയോഗിക്കേണ്ട വിധം

നന്നായി കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് വേണം ഫേസ്‌പാക്ക് പുരട്ടാൻ. 15 മുതൽ 20 മിനിട്ട് വരെ വച്ചശേഷം കഴുകിക്കളയാവുന്നതാണ്. ശേഷം ഒരു മോയ്‌സ്‌ചറൈസർ പുരട്ടാൻ മറക്കരുത്. ഈ പാക്ക് രാത്രി ഉപയോഗിക്കുന്നതാണ് നല്ലത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY TIPS, SKINCARE TIPS, HOMEREMEDIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE