വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ നല്ലതാണ്. കൂടാതെ നിരവധി ഔഷധഗുണങ്ങളുള്ള ഇവ സോപ്പ്, ക്രീം എന്നിവയിൽ ചേർക്കാറുണ്ട്. അതിനാൽ തന്നെ വിപണിയിൽ കറ്റാർവാഴയ്ക്ക് വലിയ ഡിമാന്റാണ്. വീടുകളിലും വളരെ എളുപ്പത്തിൽ ഇത് കൃഷി ചെയ്യാം. ചട്ടിയിലോ തുറന്ന സ്ഥലത്തോ ഇവ കൃഷി ചെയ്യാം. എങ്ങനെ വളരെ എളുപ്പത്തിൽ കറ്റാർവാഴ വീട്ടിൽ കൃഷി ചെയ്യാമെന്ന് നോക്കിയാലോ?
കറ്റാർവാഴയുടെ ചുവട്ടിൽനിന്നുണ്ടാകുന്ന കിളിർപ്പുകൾ നട്ടാണ് പുതിയ തൈകൾ കൃഷി ചെയ്യുന്നത്. ദിവസവും ആറുമണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം കറ്റാർവാഴ തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്. ചെടികൾ തമ്മിൽ ഒന്നരയടിയെങ്കിലും അകലം വേണം. ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം ചെടിയൊന്നിന് രണ്ട് കിലോഗ്രാം അടിവളമായി നൽകാം. വരൾച്ച ചെറുക്കാൻ കഴിവുണ്ടെങ്കിലും തീരെ നനവ് ലഭിച്ചില്ലെങ്കിൽ ഉണങ്ങി നശിച്ചുപോകാം. ഇവയുടെ അറ്റം ബ്രൗൺ നിറത്തിലാകുന്നതാണ് വെള്ളം തികയാത്തതിന്റെ ലക്ഷണം. നന അധികമായാൽ കറുത്ത പുള്ളിക്കുത്തുകൾ കാണാനാകും.
നട്ട് മൂന്നാം മാസം മുതൽ വിളവെടുക്കാൻ കഴിയുന്നവയാണ് കറ്റാർവാഴ. ഒന്നരമാസത്തിലൊരിക്കൽ ഉണങ്ങിപ്പൊടിച്ച കാലിവളവും മണ്ണിര കമ്പോസ്റ്റും ചേർത്ത് മണ്ണ് കൂട്ടണം. ഒരു ചെടിയിൽ നിന്ന് തുടർച്ചയായി അഞ്ചുവർഷം വരെ വിളവെടുക്കാം. കീടരോഗബാധയൊന്നും ഈ ചെടിക്ക് അധികം ബാധിക്കില്ല.
The article outlines easy home cultivation methods for aloe vera, highlighting its health and beauty benefits, and high market demand. It details planting offshoots in sunny locations, maintaining 1.5-foot spacing, and using cow dung as fertilizer. Proper watering is crucial, with leaf color indicating water levels. Harvesting begins after three months, and plants can yield continuously for up to five years.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |