SignIn
Kerala Kaumudi Online
Friday, 19 June 2026 4.57 PM IST

ഡെെയ്ക്ക് ഗുഡ് ബെെ; മുടി കട്ടക്കറുപ്പാകാൻ എണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ മാത്രം മതി

hair

ഈകാലഘട്ടത്തിൽ പലരും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് മുടി നരയ്ക്കുന്നത്. ഇതിന് മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ നിറഞ്ഞ ഡെെ ആണോ നിങ്ങൾ ഉപയോഗിക്കുന്നത്? എന്നാൽ അത് ഉടനെ നിർത്തുന്നതാണ് നല്ലത്. കാരണം ഇത്തരം കെമിക്കൽ ഡെെ മുടിയ്ക്ക് വളരെ ദോഷമാണ്. ഇത് കാലക്രമേണ മുടി കൂടുതൽ നരയ്ക്കുന്നതിനും വരണ്ട് പോകുന്നതിനും കാരണമാകുന്നു. നര അകറ്റാൻ എപ്പോഴും പ്രകൃതിദത്തമായ രീതി ഉപയോഗിക്കുന്നതാണ് നല്ലത്. അത്തരത്തിൽ മുടി കറുപ്പിക്കാൻ പ്രകൃതിദത്തമായ ഒരു എണ്ണ പരിചയപ്പെട്ടാലോ?

ആവശ്യമായ സാധനങ്ങൾ

  1. കരിഞ്ചീരകത്തിന്റെ എണ്ണ - ഒരു കപ്പ്
  2. നെല്ലിക്കപ്പൊടി - ഒരു ടേബിൾ സ്പൂൺ
  3. കറിവേപ്പില

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചെറിയ ബൗളിലേക്ക് ഒരു കപ്പ് കരിഞ്ചീരക എണ്ണ ഒഴിക്കുക. ഇതിലേയ്ക്ക് ഒരു ടേബിൾ‌സ്പൂൺ നെല്ലിക്കപ്പൊടിയും ഒരു ടേബിൾസ്പൂൺ കറിവേപ്പില പൊടിയും (കറിവേപ്പില ഉണക്കിപ്പൊടിച്ചാൽ മതി) ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം ഈ എണ്ണ ഒരു പാത്രത്തിലേക്ക് മാറ്റണം. ഇനി ഈ പാത്രം നന്നായി തിളച്ചവെള്ളത്തിലേക്ക് ഇറക്കിവയ്ക്കുക.

ഒരു മണിക്കൂറോളം എണ്ണപാത്രം ചൂട് വെള്ളത്തിൽ വയ്ക്കണം. എണ്ണ നേരിട്ട് ചൂടാകരുത്. ശേഷം ഇത് തണുപ്പിച്ച് ഒരു കുപ്പിയിൽ ഒഴിച്ച് സൂക്ഷിക്കാം. ഇനി തലമുടി പലഭാഗങ്ങളാക്കി തിരിച്ച് എണ്ണ വിരലുകൾ ഉപയോഗിച്ച് ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടുക. 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. വീര്യം കുറഞ്ഞ ഹെർബൽ ഷാമ്പൂ ഉപയോഗിച്ച് കഴുകുന്നതായിരിക്കും നല്ലത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAIR, BLACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY