ന്യൂഡൽഹി: ഭിന്നശേഷിക്കാരിയായ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയിൽ കോർട്ട് ഓഫ് ദി ചീഫ് കമ്മീഷണർ ഫോർ പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റീസ് (സിസിപിഡി കോടതി) എയർ ഇന്ത്യയ്‌ക്ക് 50,000 രൂപ പിഴ ചുമത്തി. ഇതിന് പുറമേ യാത്രക്കാരിക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരവും നൽകുകയും വേണം.
വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും തന്റെ വീൽചെയർ കേടാക്കിയെന്നും പറഞ്ഞ് ഫാൽഗുനി മഹേശ്വരി എന്ന യുവതി നൽകിയ പരാതിയിലാണ് സിസിപിഡി കമ്മീഷണർ എസ് ഗോവിന്ദരാജയുടെ നടപടി. ഭിന്നശേഷിക്കാരോടുള്ള തങ്ങളുടെ സമീപനത്തെക്കുറിച്ച് എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും കമ്മീഷണർ പറഞ്ഞു. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലെത്തിയ ഫാൽഗുനി, ഭുജിലേക്കുള്ള കണക്‌ഷൻ ഫ്ലൈറ്റിൽ കയറിയപ്പോഴാണ് ‘ഫിറ്റ് ടു ഫ്ലൈ’ സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര അനുവദിക്കില്ലെന്നുപറഞ്ഞ് ഇറക്കിവിട്ടത്.
80 ശതമാനം ശാരീരിക വെല്ലുവിളിയുള്ള ഫാൽഗുനി വീൽചെയറിന്റെ സഹായത്തിലാണ് സഞ്ചരിക്കുന്നത്. വിമാനത്തിൽ കയറിയപ്പോൾ കാബിൻ ക്രൂവിനെ ഏൽപിച്ച വീൽചെയർ തിരിച്ചുകിട്ടിയപ്പോൾ ഉപയോഗിക്കാൻ കഴിയാത്തവിധം കേടായിരുന്നെന്നും പരാതിയിൽ പറയുന്നു.
Air India has been fined Rs 50,000 and ordered to pay Rs 5 lakh compensation to a disabled passenger who alleged she was removed from a connecting flight and her wheelchair was damaged. The disability rights court also directed Air India to conduct an internal inquiry into its treatment of passengers with disabilities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |