SignIn
Kerala Kaumudi Online
Thursday, 17 September 2026 4.44 PM IST

ടാറ്റാ ഗ്രൂപ്പിന്റെ യു-ടേൺ,​ തലപ്പത്ത് ‘ചന്ദ്ര’ തന്നെ; എൻ. ചന്ദ്രശേഖരന്റെ കാലാവധി അഞ്ചുവർഷം നീട്ടി

n-chandrasekharan
എൻ. ചന്ദ്രശേഖരൻ

ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ സൺസിന്റെ ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ ബോർഡ് അംഗീകാരം നൽകി. 2027 ഫെബ്രുവരിയിൽ നിലവിലെ കാലാവധി അവസാനിക്കാനിരിക്കെയാണ് കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനത്തിന് ബോർഡ് അംഗീകാരം നൽകിയിരിക്കുന്നത്.

നേരത്തെ, നിലവിലെ കാലാവധി അവസാനിച്ചാൽ വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകാനുള്ള തീരുമാനമാണ് ബോർഡ് സ്വീകരിച്ചിരിക്കുന്നത്.

2017 ഫെബ്രുവരിയിലാണ് ചന്ദ്രശേഖരൻ ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റത്. നിലവിലെ അഞ്ച് വർഷത്തെ കാലാവധി 2027 ഫെബ്രുവരി 20ന് അവസാനിക്കും. പുതിയ കാലാവധി ലഭിക്കുന്നതോടെ ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് കൂടുതൽ കാലം തുടരാനാകും.

അതേസമയം, ചന്ദ്രശേഖരന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് ടാറ്റ ട്രസ്റ്റിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ചന്ദ്രശേഖരന് പുതിയ കാലാവധി നൽകുന്നതിനെ എതിർത്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ ടാറ്റ സൺസ് ബോർഡ് അദ്ദേഹത്തിന്റെ പുനർനിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു. അന്തിമ തീരുമാനം കമ്പനി വാർഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിനും വിധേയമായേക്കുമെന്നാണ് സൂചന.

ടാറ്റ സൺസിനെ ‘അപ്പർ ലെയർ’ നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ തരംതിരിച്ചിരുന്നു. ലിസ്റ്റിംഗിൽ നിന്ന് ഒഴിവാകാനുള്ള ടാറ്റ സൺസിന്റെ അപേക്ഷ ആർബിഐ നിരസിച്ചതോടെ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ട സാഹചര്യം വീണ്ടും സജീവമായിട്ടുണ്ട്. ചന്ദ്രശേഖരന്റെ പുതിയ കാലാവധി സംബന്ധിച്ച തീരുമാനവും ടാറ്റ സൺസിന്റെ ലിസ്റ്റിംഗ് വിഷയവും കമ്പനിയുടെ ഭാവി നേതൃത്വത്തിലും തന്ത്രപരമായ തീരുമാനങ്ങളിലും നിർണായകമാകുമെന്നാണ് റിപ്പോർട്ടുകൾ.

English Summary

Tata Sons board has approved a five-year extension for Chairman N. Chandrasekaran, whose current term ends in February 2027. This decision follows reports of dissent within Tata Trusts regarding his reappointment. The company also faces a potential stock market listing mandate from RBI, making Chandrasekaran's continued leadership crucial for future strategic direction.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA SONS, N CHANDRASEKARAN, CHANDRA TATA, TATA GROUP CHAIRMAN, CHANDRASEKARAN REAPPOINTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360