SignIn
Kerala Kaumudi Online
Friday, 19 June 2026 1.56 PM IST

ക്രീം വാങ്ങി പതിനായിരങ്ങൾ കളയേണ്ട; കഞ്ഞിവെള്ളം മാത്രം മതി, മുഖവും മുടിയും ഇനി തിളങ്ങും

rice-water

ദിവസവും വീട്ടിൽ നാം വെറുതെ ഒഴിച്ചുകളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. എന്നാൽ ഇങ്ങനെ കളയുന്ന കഞ്ഞിവെള്ളത്തിന് ധാരാളം ഗുണങ്ങൾ ഉണ്ടെന്നതും പലരും മറക്കുന്നു. പതിനായിരങ്ങൾ മുടക്കി നിങ്ങൾ മുടിയ്ക്കും മുഖത്തിനും വേണ്ടി വാങ്ങുന്ന ക്രീമുകളുടെ ഫലം അഞ്ചുപെെസപോലും ചെലവില്ലാതെ കഞ്ഞിവെള്ളം ചെയ്യുമെന്ന് പറ‌ഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അതാണ് സത്യം. പണ്ടുള്ളവർ കഞ്ഞിവെള്ളം മുടിയുടെയുടെ ആരോഗ്യത്തിനും സൗന്ദര്യവർദ്ധനവിനും ഉപയോഗിച്ചിരുന്നു. എങ്ങനെ കഞ്ഞിവെള്ളം അതിനായി ഉപയോഗിക്കാമെന്ന് നോക്കാം.

തലമുടി കഴുക്കാൻ കഞ്ഞിവെള്ളം വളരെ നല്ലതാണ്. ഷാമ്പൂ ചെയ്ത ശേഷംകഞ്ഞിവെള്ളത്തിൽ മുടി കഴുകുക. ഏകദേശം 20 മിനിട്ടിനുശേഷം അത് കഴുകി കളയാം. കൂടുതൽ സമയം കഞ്ഞിവെള്ളം മുടിയിൽ വയ്ക്കരുത്. തലേദിവസത്തെ കഞ്ഞിവെള്ളം ഉപയോഗിച്ചും മുടി കഴുകാം.

തലേദിവസത്തെ കഞ്ഞിവെള്ളത്തിൽ കുറച്ച് ഉലുവ കൂടിയിട്ട് കുതിർത്ത ശേഷം മിക്സിയിൽ അരച്ച് അത് തലമുടിയിലും തലയോട്ടിയിലും തേയ്ക്കുന്നത് വളരെ നല്ലതാണ്. താരൻ അകറ്റാനും മുടി നല്ലപോലെ വളരാനും ഇത് സഹായിക്കും. ആഴ്ചയിൽ ഒരുതവണ ഈ മിശ്രിതം ഉപയോഗിക്കണം. എങ്കിലെ വിചാരിച്ച ഫലം ലഭിക്കുകയുള്ളൂ.

കഞ്ഞിവെള്ളത്തിൽ അൽപം കറ്റാർവാഴ ജെല്ലും കുറച്ച് ഗ്ലിസറിനും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം രാത്രി മുഖത്ത് പുരട്ടി ഒരു 20 മിനിട്ട് വച്ചശേഷം കഴുകി കളയാം. മുഖത്തിന് നല്ല തിളക്കം ലഭിക്കാൻ ഇത് സഹായിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAIR, FACEBOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY