SignIn
Kerala Kaumudi Online
Saturday, 05 September 2026 11.20 PM IST

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിച്ചു,​ വീഴ്ച പറ്റിയെന്ന് മെറ്റ

vd-satheeshan-
മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിച്ച് മെറ്റ. തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് മെറ്റ മുഖ്യമന്ത്രിയുടെ ഓഫീസിന് രേഖാമൂലം മറുപടി നൽകി.

സി.എം.ഒ കേരള എന്ന ഔദ്യോഗിക പേജിൽ നിന്നുള്ള രണ്ട് പോസ്റ്റുകളാണ് മെറ്റ നേരത്തെ നീക്കം ചെയ്തിരുന്നത്. ആശാ പ്രവർത്തകർക്ക് ഉത്സവ ബത്ത വർദ്ധിപ്പിക്കും എന്ന ആഗസ്റ്റ് 19ലെ പോസ്റ്റും നബിദിനാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുമാണ് നീക്കം ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പോസ്റ്റുകൾ നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നും പോസ്റ്റുകൾ പുനഃസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കർ ഇന്ന് മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ചിരുന്നു.

ഇതിന് മറുപടിയായാണ് തങ്ങൾക്ക് വീഴ്ച സംഭവിച്ചതായി വ്യക്തമാക്കി മെറ്റ മറുപടി നൽകിയത്. ഇതോടെ നീക്കം ചെയ്യപ്പെട്ട രണ്ട് പോസ്റ്റുകളും ഇപ്പോൾ സി.എം.ഒ കേരള എന്ന പേജിൽ ലഭ്യമായിട്ടുണ്ട്.

English Summary

Meta has restored the posts removed from the Chief Minister’s official Facebook page and admitted in writing that the removal was a mistake. The two posts concerned an increase in the festival allowance for ASHA workers and Eid-e-Milad greetings. Meta’s response came after the Chief Minister’s Secretary sought an explanation and demanded restoration of the posts.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: META RESTORES FB POSTS, META, CM FACEBOOK POSTS, FACEBOOK PAGE RESTORATION, META INDIA, CMO KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA