ഇന്ന് പ്രായഭേദമന്യേ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് നരച്ചമുടി. ഇതിനായി വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ കെമിക്കൽ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. എന്നാൽ ഈ പ്രശ്നം വളരെ എളുപ്പത്തിൽ വലിയ ചെലവില്ലാതെ വീട്ടിൽതന്നെ പരിഹരിക്കാം. അതിന് ആകെ വേണ്ടത് സവാളത്തൊലി മാത്രമാണ്. ഏങ്ങനെയാണ് സവാളത്തൊലി ഉപയോഗിച്ച് ഹെർബൽ ഹെയർ ഡൈ ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആദ്യം അത്യാവശ്യം അടിക്കട്ടിയുള്ള ഒരു ചീനച്ചട്ടിയിൽ സവാളയുടെ തൊലിയിട്ട് നന്നായി വറുത്തെടുക്കാം. ചൂടാറിയ ശേഷം ഇതിനെ പൊടിച്ചെടുത്ത് മാറ്റിവയ്ക്കണം. ഇതേ ചീനച്ചട്ടിലേയ്ക്ക് കരിഞ്ചീരകം ചേർത്ത് വറുത്തെടുക്കണം. ഇത് നന്നായി പൊടിയ്ക്കണം.
ഇനി ഇതേ ചീനച്ചട്ടിയിലേക്ക് സവാളത്തൊലി പൊടിച്ചതും കരിഞ്ചീരകം പൊടിച്ചതും ചേർത്ത് ഇളക്കിയോജിപ്പിച്ച ശേഷം കടുകെണ്ണയും വെളിച്ചെണ്ണയും ചായപ്പൊടിയും ചേർത്തിളക്കണം. ഇത് പേസ്റ്റുരൂപത്തിലാകുന്നതുവരെ ചൂടാക്കണം. പിന്നീട് ഇത് അടുപ്പിൽ നിന്നിറക്കി തണുക്കാൻ വയ്ക്കാം. നന്നായി തണുത്തതിന് ശേഷം ഒരു രാത്രി ഇത് അടച്ചുസൂക്ഷിക്കണം.
എണ്ണമയമില്ലാത്ത മുടിയിഴകൾ പലഭാഗങ്ങളായി തിരിച്ച ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന ഹെയർ ഡൈ പുരട്ടി പതിനഞ്ചുമിനിറ്റ് കഴിഞ്ഞ് മുടി നന്നായി കഴുകണം. ശരിയായ നിറം ലഭിക്കാനായി ആഴ്ചയിൽ രണ്ടുമുതൽ മൂന്നുതവണ വരെ ഇത് ഉപയോഗിക്കണം.
Onion peel can be used to make a natural hair rinse that may give hair a golden, copper, or light brown tint. Boil onion peels in water, cool and strain the liquid, then apply it to your hair for 15 minutes. It is temporary and may need repeated use. Patch-test first to avoid irritation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |