SignIn
Kerala Kaumudi Online
Thursday, 16 July 2026 2.09 PM IST

ഒട്ടും വേദനയില്ലാതാതെ മുഖത്തെ രോമങ്ങൾ കളയാം: ഇതാ ഒരു എളുപ്പവഴി

beauty
പ്രതീകാത്മക ചിത്രം

മിക്കവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുഖത്തെ അനാവശ്യ രോമങ്ങൾ. ഈ പ്രശ്നം പരിഹരിക്കാൻ വാക്സിംഗ്, ത്രെഡിംഗ്, ലേസർ ട്രീറ്റ്‌മെന്റ് എന്നിവയെയാണ് ആശ്രയിക്കുന്നത്. ഇത് പലപ്പോഴും മുഖത്തെ സ്വാഭാവിക ഭംഗി നഷ്ടമാകുന്നതിനും ചർമ്മപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ വീട്ടിലിരുന്ന് രാസവസ്തുക്കൾ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ മുഖത്തെ രോമങ്ങൾ കളയാം. അതും വേദനയില്ലാതെ. വീട്ടിൽ സാധാരണയുള്ള ഗോതമ്പ് പൊടി മാത്രം മതി. എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഗോതമ്പ് പൊടി- രണ്ട് ടേബിൾസ്പൂൺ
  • കടലപ്പൊടി: രണ്ട് ടേബിൾസ്പൂൺ
  • പഞ്ചസാര- ഒരു ടേബിൾസ്പൂൺ
  • ഇലം ചൂടുവെള്ളം

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എടുത്തുവച്ചിരിക്കുന്ന ഗോതമ്പ് പൊടിയും കടലപ്പൊടിയും ചേർത്ത് ഇളം സ്വർണനിറമാകുന്നതുവരെ നന്നായി വറുത്തെടുക്കണം. ശേഷം വറുത്തെടുത്ത ഈ മിശ്രിതം മറ്രൊരു പാത്രത്തിലേക്ക് മാറ്രി ചൂടാറാൻ വയ്ക്കാം. ഇനി മറ്രൊരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചെറുതായി ഒന്ന് ചൂടാക്കി എടുക്കണം. ഈ ഇളം ചൂടുവെള്ളത്തിലേയ്ക്ക് പഞ്ചസാര ചേർത്ത് അലിയിച്ചെടുക്കണം. ശേഷം നേരത്തെ വറുത്ത് മാറ്റിവച്ച മാവ് മിശ്രിതത്തിൽ നിന്ന് ഒരു ടേബിൾസ്പൂൺ എടുത്ത് പഞ്ചസാര ലായനിയിലേയ്ക്ക് ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാകുന്നതുവരെ നന്നായി ഇളക്കണം.

ഉപയോഗിക്കണ്ട രീതി

മുഖം നന്നായി കഴുകയതിന് ശേഷം മുഖത്തെ നേർത്ത രോമങ്ങൾ ഉള്ള ഭാഗങ്ങളിൽ തയ്യാറാക്കിയ പേസ്റ്ര് പുരട്ടണം. ഇനി ഇത് നന്നായി ഉണങ്ങുന്നതുവരെ കാത്തിരിക്കാം. ഉണങ്ങിക്കഴിഞ്ഞാൽ മുഖത്ത് കൈകൾകൊണ്ട് തടവി മാസ്ക് നീക്കം ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തെ മൃദുവാക്കാനും മുഖത്തെ നേർത്ത രോമങ്ങളെ ദുർബലപ്പെടുത്താനും സഹായിക്കും. ഇത്തരത്തിൽ എളുപ്പത്തിലും വേദനയില്ലാതെയും മുഖത്തെ അനാവശ്യ രോമങ്ങൾ കളയാം.

English Summary

A Malayalam news article details a chemical-free home remedy for unwanted facial hair. The method involves preparing a paste using roasted wheat and gram flour, mixed with sugar dissolved in lukewarm water. This paste is applied to the face, allowed to dry, and then rubbed off. The article describes this technique as an easy and painless solution for facial hair removal, softening skin and weakening fine hair.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY TIPS, FACE HAIR, BEAUTY, SKINCARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY