SignIn
Kerala Kaumudi Online
Thursday, 27 August 2026 12.39 PM IST

റോസ്‌വാട്ടറിനൊപ്പം അടുക്കളയിലെ ഈ മൂന്നുചേരുവകൾ കൂടി ചേർക്കൂ: ഇനി മുഖം തിളങ്ങും കണ്ണാടിപോലെ

rosewater
പ്രതീകാത്മക ചിത്രം

ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ച ഒന്നാണ് റോസ്‌വാട്ടർ. ഏതുതരം ചർമ്മത്തിനും റോസ്‌വാട്ടർ അനുയോജ്യമാണ്. ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തെ മൃദുലമാക്കാനും ചുളിവുകൾ മാറ്റാനും ഇത് മികച്ചതാണ്. ഭൂരിഭാഗം പേരും സ്കിൻ ടോണറായാണ് റോസ് വാട്ടർ ഉപയോഗിക്കുന്നത്. കണ്ണിനടിയിലെ കറുപ്പ് മാറ്റാനും മുഖത്തെ സ്വാഭാവിക തിളക്കം നിലനിർത്താനും ഇത് സഹായിക്കുന്നു. എന്നാൽ റോസ്‌വാട്ടറിനൊപ്പം അടുക്കളയിലെ ഈ മൂന്നുചേരുവകൾ കൂടി ചേർത്താൻ ഫലം ഇരട്ടിയാകും. അവയാണ് ചുവടെ കൊടുത്തിരിക്കുന്നത്.

റോസ്‌വാട്ടറും കറ്റാ‌ർവാഴയും

ചർമ്മസംരക്ഷണത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗപ്രദമാകുന്ന ഒന്നാണ് കറ്റാർവാഴ. ചർമ്മത്തിന് സ്വാഭാവിക തിളക്കവും തണുപ്പും ഈർപ്പവും നൽകാൻ ഇത് സഹായിക്കുന്നു. കറുത്തപാടുകൾ മാറി മുഖം തിളങ്ങാൻ ഒരു ടീസ്പൂൺ റോസ്‌വാട്ടറിനൊപ്പം ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ തണുത്ത വെള്ളത്തിൽ കഴുകണം.

റോസ്‌വാട്ടറും വെള്ളരിനീരും

വെള്ളരിനീരിൽ സിലിക്ക, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. ഒരു ടീസ്പൂൺ റോസ്‌വാട്ടറും ഒരു സ്പൂൺ വെള്ളരിനീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കോട്ടൺ തുണി മുക്കി കണ്ണിനുമുകളിൽ 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കണം.

റോസ്‌വാട്ടറും പാലും

തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചർമ്മത്തിന് മികച്ച പ്രകൃതിദത്തമായ മാർഗമാണ് പാൽ. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും മൃദുത്വം നിലനിർത്താനും ഇത് സഹായിക്കുന്നു. മുഖത്തെ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്കും അധിക എണ്ണമയവും നീക്കാൻ പാൽ സഹായിക്കും. റോസ്‌വാട്ടറും പാലും സമമായി ചേർത്ത് പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും പുരട്ടി 20 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകികളയണം. മികച്ച ഫലം ലഭിക്കാൻ ആഴ്ചയിൽ രണ്ടുമൂന്നുതവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

English Summary

The article extols rosewater as an excellent skin protector for all types, citing its antioxidant properties for softening skin and reducing wrinkles. It further suggests combining rosewater with aloe vera, cucumber juice, or milk to significantly enhance benefits, achieving natural glow, reducing dark spots, and maintaining overall healthy, moisturized skin.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY, ROSEWATER, SKINCARE TIPS MALAYALAM, GLOWING SKIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY