SignIn
Kerala Kaumudi Online
Thursday, 10 September 2026 4.41 PM IST

മക്കളുടെ വിവാഹത്തിന് ലോണെടുക്കേണ്ട, 25 ലക്ഷം ഈസിയായി മാറ്റിവയ്ക്കാം, ചെയ്യേണ്ട കാര്യങ്ങൾ?

marriage-fund
പ്രതീകാത്മക ചിത്രം

മക്കളുടെ വിവാഹത്തിന് വേണ്ടി സാമ്പത്തിക ആസൂത്രണം ചെയ്യാത്ത മാതാപിതാക്കളുണ്ടാകില്ല. വിവാഹച്ചെലവുകൾ ഓരോ വർഷം തോറും വർദ്ധിക്കുന്നതിനാൽ എത്രയും വേഗത്തിൽ ഇതിനായുള്ള നിക്ഷേപം ആരംഭിക്കണം. അങ്ങനെ ചെയ്താൽ അവസാനനിമിഷം പണം കണ്ടെത്തുന്നതിനുള്ള സമ്മർദ്ദം കുറയും. മക്കളുടെ വിവാഹത്തിന് 25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ എത്ര വർഷം പണം നിക്ഷേപിക്കേണ്ടിവരും? പരിശോധിക്കാം..


വരുമാനം ലഭിക്കാത്ത നിക്ഷേപം
പണം മാറ്റിവയ്ക്കണം എന്നാൽ അതിൽ നിന്ന് വരുമാനം പ്രതീക്ഷിക്കാത്ത മാതാപിതാക്കളാണെങ്കിൽ 25 ലക്ഷം രൂപയ്ക്കായി 10 വർഷത്തേക്ക് 20,833 രൂപ മാറ്റിവച്ചാൽ മതിയാകും. അതായത് 120 മാസത്തോളം ഈ തുക മാറ്റിവയ്‌ക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ 24,99,960 രൂപ കണ്ടെത്താൻ സാധിക്കും. എന്നാൽ പണം കൃത്യമായ സാമ്പത്തിക പ്ളാനുകളിൽ നിക്ഷേപിച്ചാൽ മാറ്റിവയ്ക്കുന്ന പ്രതിമാസ തുക കുറയ്ക്കാൻ സഹായിക്കും.

നിശ്ചിത തുക വരുമാനമായി ലഭിക്കുന്ന പ്ലാനുകൾ
മാതാപിതാക്കൾ 10 വർഷത്തേക്ക് ഒരു പ്രതിമാസ നിക്ഷേപ പദ്ധതിയിലൂടെ നിക്ഷേപം നടത്തുന്നു എന്ന് നമുക്ക് കരുതാം. അങ്ങനെയെങ്കിൽ ശരാശരി എട്ട് ശതമാനം വാർഷിക വരുമാനം ലഭിക്കുന്ന പദ്ധതിയാണെങ്കിൽ ഒരു മാസം 13,665 രൂപ നിക്ഷേപിച്ചാൽ പത്ത് വർഷം കൊണ്ട് 25 ലക്ഷം നിക്ഷേപമാക്കാം. ഇനി പത്ത് ശതമാനമാണ് വാർഷിക വരുമാനമായി ലഭിക്കുന്നതെങ്കിൽ 12,200 രൂപ നിക്ഷേപിച്ചാൽ ഈ തുകയിലേക്ക് എത്താം. 12 ശതമാനമാണെങ്കിൽ 10,870 രൂപ നിക്ഷേപിച്ചാൽ മതി.

English Summary

The article details financial planning for children's weddings, stressing early investment due to increasing costs. It calculates savings for a ₹25 lakh goal over ten years. Without investment returns, ₹20,833 monthly is needed. However, an 8% annual return reduces this to ₹13,665 monthly, demonstrating the efficiency of strategic financial schemes for parents.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARRIAGE SAVINGS PLAN, 25 LAKH INVESTMENT, CHILD MARRIAGE FUND, 10 YEAR INVESTMENT PLAN, SIP FOR MARRIAGE EXPENSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY