SignIn
Kerala Kaumudi Online
Saturday, 23 May 2026 6.19 PM IST

ചെമ്പരത്തിപ്പൂവ് തോരൻ തയ്യാറാക്കിയാലോ? രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉത്തമം

hibiscus

തലമുടിയുടെ ആരോഗ്യസംരക്ഷണത്തിൽ മുൻപന്തിയിലുള്ള ഒന്നാണ് ചെമ്പരത്തിപ്പൂവ്. എണ്ണ കാച്ചുന്നതിനും താളി തയ്യാറാക്കുന്നതിനുമെല്ലാം ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നു. ചെമ്പരത്തിപ്പൂവ് കൊണ്ടുള്ള ചായയും പലരും കുടിക്കാറുണ്ട്. എന്നാൽ, ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് നല്ല അടിപൊളി തോരൻ തയ്യാറാക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയില്ല.

വൈറ്റമിൻ എ, വൈറ്റമിൻ സി, അമിനോ ആസിഡുകൾ, തലയോട്ടിയെയും മുടിയെയും പോഷിപ്പിക്കുന്ന മറ്റ് പോഷകങ്ങൾ തുടങ്ങിയവയാൽ സമ്പുഷ്‌ടമാണ് ചെമ്പരത്തിപ്പൂവ്. അതിനാൽതന്നെ ഈ പൂവ് തോരനാക്കി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ വളരെയധികം സ്വാദിഷ്‌ടവുമാണ് ഈ വിഭവം.

ചേരുവകൾ

  • ഒരു കപ്പ് ചെമ്പരത്തിപ്പൂവിന്റെ ഇതൾ
  • നാല് ചുവന്നുള്ളി അരിഞ്ഞത്
  • ഒരു കഷ്‌ണം ഇഞ്ചി ചെറുതായി അരിഞ്ഞത്
  • രണ്ട് പച്ചമുളക് അരിഞ്ഞത്
  • ഒരു ടേബിൾ സ്‌പൂൺ തേങ്ങ ചിരകിയത്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്തശേഷം അതിലേക്ക് ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് ചെമ്പരത്തിപ്പൂവിന്റെ ഇതൾ, തേങ്ങ ചിരകിയത്, ഉപ്പ് എന്നിവ ചേർത്ത് ഒരു മിനിറ്റ് വേവിച്ചാൽ തോരൻ തയ്യാറായിക്കഴിഞ്ഞു.

ചെമ്പരത്തിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ചിലരിൽ ഇത് അലർജി പ്രശ്‌നങ്ങൾ ഉണ്ടാക്കാം. അതിനാൽ ഉപയോഗിക്കുന്നതിന് മുൻപ് നല്ല ശ്രദ്ധ വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COOKING, RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY