
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്‌ടമുള്ള ഒന്നാണ് മയോണൈസ്. പച്ചമുട്ടയും എണ്ണയും ചേർത്ത് വളരെ കലോറി കൂടിയ അളവിലാണ് സാധാരണ മയോണൈസ് തയ്യാറാക്കുന്നത്. ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് അറിഞ്ഞിട്ടും ഇതിന്റെ രുചി കാരണം ഒഴിവാക്കാൻ പറ്റാത്തവർ ഏറെയാണ്. ഷവർമ, ഷവായ തുടങ്ങി പല ഭക്ഷണത്തിന്റെയും രുചി കൂട്ടുന്നത് ഈ മയോണൈസാണ്.
പലപ്പോഴും ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമാകുന്നതും മയോണൈസാണ്. എന്നാൽ, ഈ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ പ്രോട്ടീൻ ധാരാളമടങ്ങിയ മയോണൈസ് ഇനി വീട്ടിലുണ്ടാക്കാം. ഒരു തുള്ളി പോലും എണ്ണ ഇതിന് ആവശ്യമില്ല. ഈ മയോണൈസ് തയ്യാറാക്കുന്ന വിധം നോക്കാം.
ആവശ്യമായ സാധനങ്ങൾ
മുട്ട പുഴുങ്ങിയത് - 2 എണ്ണം
വെളുത്തുള്ളി - 2 അല്ലി
കുരുമുളക് പൊടി - ഒരു നുള്ള്
പഞ്ചസാര - കാൽ ടീസ്‌പൂൺ
ബട്ടർ - കാൽ ടീസ്‌പൂൺ (നിർബന്ധമല്ല)
ഉപ്പ് - കാൽ ടീസ്‌പൂൺ
വിനാഗിരി - 2 ടീസ്‌പൂൺ
പാൽ - രണ്ടര ടീസ്‌പൂൺ
തയ്യാറാക്കേണ്ട വിധം
ചേരുവകളെല്ലാം മിക്‌സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. രുചികരമായ മയോണൈസ് തയ്യാർ. ഇത് സാധാരണ നിങ്ങൾ കഴിക്കാറുള്ള എല്ലാ ഭക്ഷണത്തിനൊപ്പവും കഴിക്കാം. എണ്ണ ഉപയോഗിച്ച് തയ്യാറാക്കുന്ന സാധാരണ മയോണൈസിനേക്കാൾ ആരോഗ്യപ്രദമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |