SignIn
Kerala Kaumudi Online
Saturday, 03 October 2026 12.25 PM IST

വീട്ടിൽ കോവക്കയുണ്ടോ? ചായയ്‌ക്കൊപ്പം നാവിൽ രുചിയൂറുന്ന ബജ്ജി തയ്യാറാക്കാം എളുപ്പത്തിൽ

ivy-gourd-bajji-
കോവക്ക ബജ്ജി

മലയാളികളുടെ അടുക്കള തോട്ടത്തിലെ സ്ഥിരസാന്നിദ്ധ്യമാണ് കോവക്ക. കോവക്കകൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഇതുവരെ കഴിച്ചവയിൽ നിന്നും വ്യത്യസ്തമായി കോവക്കകൊണ്ടൊരു ബജ്ജി പരീക്ഷിച്ചുനോക്കിയാലോ? ഒരേസമയം വളരെ എളുപ്പത്തിലും രുചിയിലും എങ്ങനെ കോവക്ക ബജ്ജി തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  • കോവക്ക-10 എണ്ണം(നീളത്തിൽ അരിഞ്ഞത്)
  • കടലമാവ്- ഒരു കപ്പ്
  • കോൺഫ്ലവർ- ഒരു ടീസ്പൂൺ
  • മുളക് പൊടി- ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി- രണ്ട് ടീസ്പൂൺ
  • കായപ്പൊടി- ഒരു നുള്ള്
  • ഉപ്പ്- ആവശ്യത്തിന്
  • ആരിപ്പൊടി- ഒരു ടേബിൾ സ്പൂൺ
  • വെള്ളം- ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കോവക്ക നീളത്തിൽ രണ്ടായി മുറിച്ചെടുത്ത് ഒരു പാത്രത്തിലേയ്ക്ക് മാറ്റിവയ്ക്കണം. ഇനി അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രമെടുത്ത് അതിലേയ്ക്ക് കടലമാവ്, കോൺഫ്ലവർ, മുളക് പൊടി, മഞ്ഞൾപ്പൊടി , അരിപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. അധികം അയയാത്ത രീതിയിൽ വേണം ഇത് തയ്യാറാക്കാൻ. ഉപ്പും എരിവും ആവശ്യാനുസരണം ചേ‌ർക്കാം. ഇനി നേരത്തെ മുറിച്ച് മാറ്റിവച്ച കോവക്ക ഓരോന്നായി തയ്യാറാക്കിവച്ചിരിക്കുന്ന മസാലയിൽ മുക്കി എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കാം. ഗോൾഡൻ നിറമായാൽ ഇത് എണ്ണയിൽ നിന്നും കോരി മാറ്റണം. സ്വാദിഷ്ടമായ കോവക്ക ബജ്ജി തയ്യാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IVY GOURD RECIPE, IVY GOURD, COOKING, COOKING RECIPIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY