ചോറ് ബാക്കി വന്നാൽ അത് വീട്ടിലെ മൃഗങ്ങൾക്ക് കൊടുക്കുകയോ വെറുതെ കളയുകയോ ആവും മിക്കവരും ചെയ്യുന്നത്. എന്നാൽ ബാക്കിയാവുന്ന ഈ ചോറ് ഒട്ടും പാഴാക്കാതെ തന്നെ വീട്ടിലെ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ഒരു സ്വാദേറിയ പലഹാരം ഉണ്ടാക്കാം. എണ്ണ ഒട്ടുംതന്നെ ഉപയോഗിക്കാത്തതിനാൽ കൊളസ്‌ട്രോൾ, ഡയബറ്റീസ് തുടങ്ങിയ രോഗങ്ങളുള്ളവർക്കും ഡയറ്റ് നോക്കുന്നവർക്കും ഭയക്കാതെ ഈ പലഹാരം രുചിക്കാം.
ആദ്യം രണ്ട് കപ്പ് ചോറ് ഒരു മിക്‌സി ജാറിൽ അരച്ചെടുക്കണം. ഒരു പാനിൽ രണ്ട് ടേബിൾ സ്‌പൂൺ നെയ്യൊഴിച്ച് അതിൽ അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് മൂപ്പിക്കണം. ഇനി നേരത്തെ അരച്ചുവച്ച ചോറും മുക്കാൽ കപ്പ് ശർക്കര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കണം. അൽപം കശുവണ്ടി പൊടിച്ചതും ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി ഉരുട്ടിയെടുത്താൻ ചോറുണ്ട റെഡിയായി. നാലുമണി പലഹാരമായി ചായക്കൊപ്പം ആസ്വദിക്കാം.
The article presents a recipe for "Chorunda," a snack made from leftover rice. It suggests utilizing surplus rice instead of discarding it. The preparation involves grinding rice, sautéing coconut in ghee, then mixing with jaggery, powdered cashews, and cardamom before shaping into balls. The recipe emphasizes its oil-free nature.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |