ഇന്ത്യൻ വാഹനവിപണി അടക്കിവാഴുന്ന മാരുതിയുടെയും തൊട്ടടുത്തസ്ഥാനങ്ങളിലുമുള്ള ടാറ്റയുടെയും ഹ്യുണ്ടായിയുടെയും നെഞ്ചിടിപ്പ് കൂട്ടി നിസാന്റെ മിഡ് സൈസ് എസ്‌യുവി ടെക്സ്റ്റൺ ഇന്ന് വിപണിയിലെത്തും. വെറും പത്തുലക്ഷം രൂപ പ്രാരംഭ വില കണക്കാക്കുന്ന ഈ വാഹനത്തിൽ ഫീച്ചേഴ്സുകൾ കുത്തിനിറച്ചിരിക്കുകയാണെന്നാണ് അറിയുന്നത്. മാഗ്നൈറ്റിന്റെ ഗംഭീയ വിജമാണ് മാരുതിയെ ഉൾപ്പെടെ വിറപ്പിക്കുന്നത്.
ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റുപോകുന്ന മിഡ് സൈസ് എസ്‌യുവി വിഭാഗത്തലേക്കുതന്നെ ടെക്സ്റ്റനെ അവതരിപ്പിക്കാൻ നിസാൻ തീരുമാനിച്ചത് ചില കാര്യങ്ങൾ ഉറപ്പിച്ചാണെന്നാണ് വാഹന നിരൂപകർ വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വാഹനം നിരത്തിലിറങ്ങുമെന്നാണ് കേട്ടതെങ്കിലും അത് പിന്നീടത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
കണ്ടാൽ ആരും കൊതിച്ചുപോകുന്ന സുന്ദര രൂപം. ബോണറ്റിന് മുന്നിലെ TEKTON എന്ന ലേബലിനുതന്നെ പ്രത്യേക വശ്യതയുണ്ട്. വലിയ ഗ്രിൽ, ബോക്സ് ടൈപ്പിലുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, അടുക്കിവച്ചിരിക്കുന്നതുപോലുള്ള ഡിആർഎല്ലുകൾ എന്നിവയെല്ലാം സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നവയാണ്. ഉയർന്ന ബോണറ്റ്, മസ്കുലാർ വീൽ ആർച്ചുകൾ, അപ്-റൈറ്റ് ബോഡി പ്രൊഫൈൽ എന്നിവ പൗരുഷം എടുത്തുകാണിക്കുന്നു.
പുറമേ ഇത്രമനോഹരമാണെങ്കിൽ അകത്തെ കാര്യം പറയേണ്ടതുണ്ടോ? ഫീച്ചേഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഏറ്റവും പുതിയ ഡസ്റ്ററിനെക്കാൾ ഒരുപടി മുന്നിലായിരിക്കും എന്നാണ് കരുതുന്നത്. ഗൂഗിൾ ബിൽറ്റ് ഇൻ ഉള്ള 10.1ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒന്നിലധികം കളർ ഓപ്ഷനുള്ള ആംബിയൻസ് ലൈറ്റിംഗ് എന്നിവ ഉണ്ടാവും എന്ന് ഏറക്കുറെ ഉറപ്പാണ്.
വിലയുടെയും മൈലേജിന്റെയും വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും രണ്ടിലും ഇന്ത്യക്കാരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാക്കാം. പത്തുലക്ഷം രൂപയായിരിക്കും ടെക്സ്റ്റണിന്റെ പ്രാരംഭ വില എന്നാണറിയുന്നത്. മോശമല്ലാത്ത മൈലേജും ഉറപ്പിക്കാം. മാഗ്നൈറ്റ് നൽകിയ അനുഭവം മുന്നിലുണ്ടല്ലോ.
Nissan is launching its new midsize SUV, the Texston, in India today. The launch is expected to intensify competition in the SUV segment, posing a challenge to market leaders such as Maruti Suzuki, Tata Motors, and Hyundai.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |