മഴക്കാലത്ത് വീടുകളിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് തറ വേഗം വൃത്തിക്കേടാകുന്നത്. എത്ര തന്നെ വൃത്തിയാക്കിസൂക്ഷിച്ചാലും പുറത്തുനിന്ന് വരുമ്പോൾ ചെളിയും വെള്ളവും വീണ് വീണ്ടും അഴുക്കാകുന്നു. വീട്ടിലെ തറ വൃത്തിയാക്കി സൂക്ഷിക്കുന്നത് ആരോഗ്യത്തിനും ഭംഗിക്കും ഒരുപോലെ പ്രധാനമാണെന്ന് തിരിച്ചറിയുക. തറ വെറുതെ തുടച്ചാൽ മാത്രം പോര. തറ തുടയ്ക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം,.
ആദ്യം ചൂലോ വാക്വമോ ഉപയോഗിച്ച് പൊടിയും അഴുക്കും നീക്കം ചെയ്യണം. തറയുടെ തരം (ടെെൽസ്, ഗ്രാനൈറ്റ്, മാർബിൾ, വുഡ്, സിമന്റ്) അനുസരിച്ച് വേണം വൃത്തിയാക്കാൻ. ക്ലീനിംഗ് ലായനി ആവശ്യത്തിലധികം ചേർക്കരുത്. ഇത് തറയിൽ വഴുവഴുപ്പ് അവശേഷിപ്പിക്കും. കൂടാതെ അമിതമായി വെള്ളം ഒഴിച്ച് തറ തുടയ്ക്കുന്നത് കേടുപാടുകൾക്ക് കാരണമാകും.
തറ തുടയ്ക്കുമ്പോൾ എപ്പോഴും ഒരേ പാറ്റേണിൽ അല്ലെങ്കിൽ നേർരേഖകളിൽ വേണം മോപ്പ് ചലിപ്പിക്കാൻ ഇത് തറയിലെ എല്ലാ ഭാഗവും വൃത്തിയാക്കാൻ സഹായിക്കും. കോണുകൾ, കട്ടിലിനടി, ഫർണിച്ചറുകൾക്കിയിലുള്ള ഭാഗങ്ങൾ എന്നിവയും മറക്കാതെ വൃത്തിയാക്കുക.
അടുക്കളയിലെ തറ തുടയ്ക്കുമ്പോൾ വെള്ളത്തിൽ അൽപം മഞ്ഞൾപ്പൊടി കലർത്തുന്നത് പാറ്റകളെയും മറ്റും തുരത്താൻ സഹായിക്കുന്നു.
ക്ലീനിംഗ് ലായനി ഉപയോഗിച്ച് തുടച്ചശേഷം വീണ്ടും ശുദ്ധജലം ഉപയോഗിച്ച് തറ തുടയ്ക്കുക. ഇത് തറയിൽ രാസവസ്തുക്കൾ അടിഞ്ഞുകൂടുന്നത് തടയും. തുടച്ചയുടനെ ആ തറയിൽ നടക്കുന്നത് അഴുക്ക് വീണ്ടും പറ്റിപ്പിടിക്കാൻ ഇടയാക്കും. അതിനാൽ തറ പൂർണമായി ഉണങ്ങിയശേഷം മാത്രം നടക്കുക.
During the rainy season, floors get dirty quickly due to mud and moisture brought in from outside. To keep floors clean and hygienic, it is important to remove dust before mopping, use the right amount of cleaning solution, avoid excessive water, and mop in a consistent pattern.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |