മിക്കവാറും വീടുകളിൽ കാണുന്ന ഒന്നാണ് മുരിങ്ങയില. പോഷകങ്ങളുടെ കലവറയാണിത്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ മുരിങ്ങയിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലകൊണ്ട് തയ്യാറാക്കുന്ന കറി ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിന് ഊർജം നൽകാനും സഹായിക്കുന്നു.
സവാള, വെളുത്തുള്ളി, ജീരകം, മുളകുപൊടി, കാശ്‌മീരി മുളകുപൊടി എന്നിവ മിക്‌സി ജാറിലിട്ട് അരച്ചെടുക്കണം. ശേഷം നല്ലെണ്ണ ചൂടാക്കി അതിലേയ്ക്ക് കടുക്, കടലപ്പരിപ്പ്, കറിവേപ്പില, വറ്റൽമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേയ്ക്ക് നേരത്തെ അരച്ചുവച്ചിരിക്കുന്നവ ചേർത്ത് ഉപ്പും കായപ്പൊടിയും ആവശ്യത്തിനിട്ട് നന്നായി വഴറ്റുക. ഇതിലേയ്ക്ക് ഫ്രഷ് മുരിങ്ങയില ചേർത്ത് അഞ്ചുമിനിട്ട് വേവിക്കണം. പുളിവെള്ളം ഒഴിച്ച് പത്തുമിനിട്ട് കൂടി വേവിക്കണം. സ്വാദിഷ്ടമായ മുരിങ്ങയിലക്കറി റെഡി.
Moringa leaves are commonly found in most households and are a powerhouse of nutrients. They are rich in vitamins, minerals, and antioxidants. Regularly including dishes made from moringa leaves in your diet helps boost immunity and provides energy to the body.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |