സ്‌മാർട്‌ഫോൺ വില അടുത്തിടെ രാജ്യത്ത് കുത്തനെ കൂടിയിരുന്നു. ലോകമാകെ മെമ്മറി ചിപ്പുകളുടെ ക്ഷാമം വന്നതോടെയാണ് അതിന്റെ ഫലമായി ഇന്ത്യയിലും 15 മുതൽ 21 ശതമാനം വരെ സ്‌മാർട് ഫോണുകൾക്ക് വില കൂടിയത്. ഇത്‌കാരണം ബേസിക് മോഡൽ ഫോണുകൾക്ക് വിൽപനയിൽ വളരെ പ്രയാസം നേരിട്ടു. ഇത്തരം ഫോണുകളുടെ വിൽപന ഏതാണ്ട് മിഡ് ടയർ ഫോണുകളുടെ വിൽപന പോലെയായി. ഇതോടെ രാജ്യത്തെ ആഭ്യന്തര വിപണിയിൽ ആവശ്യം വർദ്ധിപ്പിക്കുന്നതിനും സാധാരണക്കാർക്ക് ഫോണുകൾ കൂടുതൽ പ്രാപ്യമാകാനുമായി വ്യവസായ സംഘടനയായ ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ വഴി സർക്കാരിനോട് ചില കാര്യങ്ങൾ ആവശ്യപ്പെട്ടു.
സെപ്‌തംബർ 2,3 തീയതികളിൽ ധനമന്ത്രി നിർമ്മലാ സീതാരാമനും ഇലക്‌ട്രോണിക്‌സ് മന്ത്രി അശ്വിനി വൈഷ്ണവിനും മുന്നിൽ ഇതുസംബന്ധിച്ച് ആവശ്യങ്ങൾ ഇവർ അറിയിച്ചു. വരുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ഫോണുകൾക്ക് 18ൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് നികുതി കുറയ്‌ക്കണം എന്നാണ് ആവശ്യം.
ഫോണുകളിൽ മാത്രമല്ല അവയുടെ ഘടകങ്ങളുടെ കാര്യത്തിലും ജിഎസ്‌ടിയിൽ ഇത്തരം ക്രമീകരണം വരുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയുടെ ഉൽപാദന-കയറ്റുമതി മേഖലകൾ അതിവേഗം വളരുമ്പോഴും ആഭ്യന്തര ഉപഭോഗം കുറയുകയും പുതിയ ഫോൺ വാങ്ങുന്ന ഇടവേളകൾ വർദ്ധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ വ്യവസായത്തിന് പിടിച്ചുനിൽക്കാനാണ് ഈ ആവശ്യം കമ്പനികൾ മുന്നോട്ടുവച്ചത്. എൻട്രി ലെവൽ ഫോണുകൾക്ക് കഴിഞ്ഞ കൊല്ലം 45 ശതമാനത്തോളം വില വർദ്ധിച്ചത് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ജിഎസ്‌ടി ആരംഭിച്ച 2017ൽ മൊബൈൽ ഫോണുകൾക്ക് 12 ശതമാനമായിരുന്നു നികുതി. 2020 ഏപ്രിലിലാണ് 18 ശതമാനമായി കൂട്ടിയത്. ജിഎസ്‌ടിയിലെ കുറവ് വരുത്തുന്നത് സർക്കാരിന് വരുമാന നഷ്‌ടം ഉണ്ടാക്കില്ലെന്നും കൂടുതൽ എൻട്രി ലെവലടക്കം ഫോണുകൾ വിൽക്കുന്നത് നഷ്‌ടമാകില്ലെന്നാണ് സംഘടന പറയുന്നത്.
India Cellular and Electronics Association (ICEA) has urged the government to reduce GST on smartphones from 18% to 5%. This request, submitted to the Finance and Electronics Ministers, aims to counter recent 15-21% price increases on phones due to memory chip shortages, which have severely impacted basic model sales. The industry seeks to boost domestic demand and affordability.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |