SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.01 PM IST

'അന്നും ഇന്നും അമ്മച്ചിയുടെ മുന്നിൽ അവൻ കുഞ്ഞാണ്'; വൈറലായി പാമ്പാടി രാജന്റെ വീഡിയോ

elephant
വീഡിയോയിൽ നിന്ന്

ആനകളെ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവാണ്. ദിവസവും ആനകളുടെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്തരത്തിൽ 'പാമ്പാടി രാജൻ' എന്ന ആനയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അമ്മ ആഹാരം കൊടുക്കുമ്പോൾ അനുസരണയോടെ അത് കഴിക്കുന്ന രാജനെ വീഡിയോയിൽ കാണാം.

അമ്മയും ആനയും തമ്മിലുള്ള അടുപ്പമാണ് വീഡിയോയുടെ പ്രധാന ആകർഷണം. ഭക്ഷണം നൽകുന്ന അമ്മയുടെ മുന്നിൽ ശാന്തനായി നിൽക്കുന്ന രാജന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളും ലഭിക്കുന്നുണ്ട്.

'അന്നും ഇന്നും അമ്മച്ചിയുടെ മുൻപിൽ കുഞ്ഞ് തന്നെ ആണ് അപ്പൂസ്',​ 'കോട്ടയക്കാരുടെ സ്വകാര്യ അഹങ്കാരം',​ 'ഇവിടെ ഉള്ള അമ്മമാരല്ലേ പുലി വരെ കൊഞ്ചിച്ച് നിർത്തും',​ ' മൂന്നോ നാലോ വയസുള്ളപ്പോൾ ആ വീട്ടിലേക്ക് ആ അവിടുത്തെ അച്ഛന്റെ കയ്യും പിടിച്ചു കേറി വന്ന മുതൽ ആണ് അന്ന് മുതൽ കാണുന്നത് അല്ലെ അവൻ ആ അമ്മച്ചിയെ അപ്പൊ അവന് കറക്റ്റ് ആയിട്ട് അറിയാം അവന്റെ ബന്ധുക്കളെ ',​ 'കുഞ്ഞിലെ അവന് ഓടി കളിക്കാൻ വേണ്ടി വീടിന്റെ വാതിൽ വലുതാക്കിയെന്ന് കേട്ടിട്ടുണ്ട്',​ 'അമ്മമോൻ... അപ്പൂസ്' - ഇങ്ങനെ പോകുന്നു കമന്റുകൾ.

A post shared by ᴠɪꜱʜɴᴜ ꜱɪᴠᴀᴅᴀꜱ_❣️ (@_vishnu_sivadas___)


English Summary

A video of ‘Pampady Rajan’, a popular elephant, is going viral on social media. The video shows Rajan calmly eating food from a woman’s hand, highlighting the close bond between the elephant and the family. The heartwarming visuals have received numerous likes and comments, with many viewers describing Rajan affectionately as a child in front of his ‘mother’.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAMPADY RAJAN, ELEPHANT VIRAL VIDEO, PAMPADY RAJAN VIDEO, KERALA ELEPHANTS, ELEPHANT MOTHER BOND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY